ഭിന്ന ശേഷിക്കാർക്കായിപാരാലിംമ്പിക് ഫൻ്റാസ്യസംഘടിപ്പിച്ചു

Kozhikode

കോഴിക്കോട്: വിനോദവും വിഞ്ജാനവും ആത്മ വിശ്വാസവും പകർന്ന് ഭിന്നശേഷിക്കാർക്കായി (ദിവ്യാഗിതർക്കായി) ഒരുക്കിയ ഫൻ്റാസിയ കുട്ടികൾ ആസ്വദിച്ചു. 122 ഇൻഫെൻ്ററി ബറ്റാലിയൻ ടെറിട്ടോറിയൽ ആർമി മദ്രാസിൻ്റെ സഹകരണത്തോടെ ലയൺസ് ഡിസ്ടിക്ട് 318 ഇ യുടെ സംഘടിപ്പിച്ച പാരാലംമ്പിക് ഫൻ്റാസ്യ 2024 ,കമാൻ്റിംഗ് ഓഫീസർ കേണൽ ഡി നവിൻ ബെൻജിത്ത് ഉദ്ഘാടനം ചെയ്തു.ലയൺസ് ഡിസ്ടിക്ട് 318 ഇ ഗവർണർ ടി കെ രജീഷ് അധ്യക്ഷത വഹിച്ചു.
ചലച്ചിത്ര നടൻ സന്തോഷ് കീഴാറ്റൂർ മുഖ്യാതിഥിയായി. സെക്കൻ്റ് വൈസ് ഡിസ്ട്രിക്ട് ഗവർണർ രവി ഗുപ്ത , സുബൈദർ മേജർ മധു ശങ്കർ, വാർഡ് കൗൺസിലർ സത്യഭാമ, ലയൺസ് ക്ലബ് ഓഫ് ഫറോക്ക് പ്രസിഡൻ്റ് കൃഷ്ണ വർമ്മ രാജ , അശ്വിനി നവീൻ, റീജ ഗുപ്ത, ഡോ അശ്വിൻ , കെ കെ ശെൽവ രാജ്,ഡോ. അവനി സ്കന്തൻ എന്നിവർ പ്രസംഗിച്ചു.

പാരാലിംബിക്സ് എ സി എസ് കേണൽ പദ്മനാഭൻ സ്വാഗതവും ജെ സി എസ് പി ശശികുമാർ നന്ദിയും പറഞ്ഞു. ദിവ്യാഗിതർക്കിടയിൽ കലാ കായിക രംഗത്ത് പ്രതിഭ തെളിയിക്കാൻ അവസരം ലക്ഷ്യമിട്ടാണ് പാരാലംമ്പിക് ഫൻ്റാസ്യ നടത്തിയത്
ചെണ്ടമേളത്തിൻ്റെ അകമ്പടിയോടെ കുട്ടികളെ പട്ടാള ക്യാമ്പിലേക്ക് സ്വീകരിച്ചു. സർവ്വ മത ക്ഷേത്രത്തിൽ ദർശനം നടത്തി. തുടർന്ന് യുദ്ധത്തിന് ഉപയോഗിക്കുന്ന തോക്ക് ഉൾപ്പെടെയുള ഉപകരണങ്ങൾ കണ്ടും സ്പർശിച്ചും പുതിയ അനുഭവം കിട്ടിയിതിൻ്റ സന്തോഷം അവർ പങ്കിട്ടു. ശത്രുക്കളെ നേരിടുന്നതും തീവ്രവാദികൾക്കിടയിൽ നിന്നും ഒരാളെ രക്ഷപ്പെടുത്തുന്നതും ചിത്രീകരിച്ച് കുട്ടികൾക്ക് സൈനികർ വിവരിച്ചു. സന്തോഷ് കീഴാറ്റൂരിൻ്റെ പാട്ട് കുട്ടികൾ അത് ഏറ്റ് പാടിയപ്പോൾ സദസ് ഹർഷാരവത്തോടെ കയ്യടിച്ചു . പട്ടാളക്കാരുടെ മാർഷ്യൽ ആർട്സ് , ഗുസ്തി പ്രകടനം കുട്ടികൾ അത്ഭുതത്തോടെയാണ് വീക്ഷിച്ചത്. കലാപരിപാടികളും അവതരിപ്പിച്ചു.സ്പോർട്സ് മത്സരത്തോടെ പരിപാടി സമാപിച്ചു. ജില്ലയിലെ തണൽ, പ്രശാന്തി, ആശകിരൺ, അമൃത, റഹ്മാനിയ തുടങ്ങിയ സ്കൂളിൽ നിന്നായി 150 കുട്ടികൾ പരിപാടിയിൽ പങ്കെടുത്തു.