ജനകീയ സഭകള്‍ ബ്ലേഡ് മാഫിയയെ നിര്‍വ്വീര്യമാക്കും: അഡ്വ. ഫാത്തിമ തസ്ലിയ

Kozhikode News

നിങ്ങള്‍ എവിടെയാണെങ്കിലും വാര്‍ത്തകളും ചിത്രങ്ങളും nattuvarthamanamdaily@gmail.com എന്ന മെയിലില്‍ അയക്കുക. വാട്‌സാപ്പ് ഗ്രൂപ്പില്‍ അംഗമാവുന്നതിന് 8289857951 എന്ന നമ്പറിലേക്ക് പേരും സ്ഥലവും മെസേജ് ചെയ്യുക

ആയഞ്ചേരി: ജനകീയ സഭകള്‍ ബ്ലേഡ് മാഫിയയെ നിര്‍വ്വീര്യമാക്കുമെന്ന് അഡ്വക്കേറ്റ് ഫാത്തിമ തസ്ലിയ പറഞ്ഞു. ബ്ലേഡ് മാഫിയ ഒഴിപ്പിച്ച പുത്തന്‍പുരയില്‍ മായന്‍കുട്ടിക്കും കുടുംബത്തിനും നീതി ലഭിക്കാനായി ഉയര്‍ത്തിയ സമരപ്പന്തല്‍ സന്ദര്‍ശിക്കുകയായിരുന്നു അവര്‍.

സമരം 34 ദിവസം പിന്നിടുമ്പോഴും ബ്ലേഡ് മാഫിയക്കെതിരെ നടപടിയെടുക്കാത്ത നിലപാടിനെതിരെ ശബ്ദമുയര്‍ത്തിയില്ലെങ്കില്‍ വരും നാളുകളില്‍ പലിശക്കാര്‍ എന്തും ചെയ്യാന്‍ മടിക്കാത്തവരായി മാറുമെന്നുറപ്പാണ്. അവരെ തടയാന്‍ ഭരണകൂടം ജാഗ്രത കാണിക്കണം. അത്യാവശ്യ സമയങ്ങളില്‍ പണം വാങ്ങുന്നവരെ ചതിയില്‍പ്പെടുത്തി ഒപ്പു രേഖപ്പെടുത്തിയുള്ള ഗൂഡതന്ത്രത്തിന് കാലം മറുപടി നല്‍കും. എം സി അഷറഫ് അധ്യക്ഷത വഹിച്ചു. തിരുവള്ളൂര്‍ ഗ്രാമപഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്റിങ്ങ് കമ്മിറ്റി ചെയര്‍മാന്‍ വി അബ്ദുറഹിമാന്‍ മാസ്റ്റര്‍, മെമ്പര്‍ ബബിത്ത് മലോല്‍, പനയുള്ളതില്‍ അമ്മത് ഹാജി, ഇ പി മൂസ, രതീഷ് വി, മുത്തു തങ്ങള്‍ തുടങ്ങിയവര്‍ സംസാരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *