കാണികളെ അമ്പരപ്പിച്ച് തന്‍സാനിയന്‍, എത്യോപ്യന്‍ കലാകാരന്‍മാരുമായി ജെമിനി സര്‍ക്കസ് കല്പറ്റയില്‍

Wayanad

കല്പറ്റ: തന്‍സാനിയന്‍, എത്യോപ്യന്‍ കലാകാരന്‍മാരുമായി ജെമിനി സര്‍ക്കസ് കല്പറ്റ ഫ്‌ലവര്‍ ഷോ ഗൗണ്ടില്‍ പ്രര്‍ശനം തുടരുന്നു. കാണികളെ അമ്പരപ്പിക്കുകയും ആവേശപ്പെടുത്തുകയും ചെയ്യുന്ന അഭ്യാസങ്ങളാണ് താരങ്ങള്‍ കാഴ്ചവെക്കുന്നത്. അമേരിക്കന്‍ സ്‌പേസ് വീല്‍, കൃീി ആമഹഹ ണലശഴവ േഘശളശേിഴ അര േഎന്നിവയാണ് പ്രധാന ആകര്‍ഷണത. നിറഞ്ഞ കൈയ്യടിയോടെയാണ് ഓരോ ഇനങ്ങളും കാണികള്‍ സ്വീകരിക്കുന്നത്. ലിംബോ ഡാന്‍സ് ആന്റ് ഫയര്‍ ഈറ്റിങ്, ഫയര്‍ ഡാന്‍സ്, പോള്‍ ആക്‌റോബാറ്റിക്‌സ്, ഹ്യൂമണ്‍ പിരമിഡ്, ജിംനാസ്റ്റിക്‌സ് എന്നിവയും അത്യാകര്‍ഷണം തന്നെയാണ്.

ഏഴ് തന്‍സാനിയന്‍, രണ്ട് ഏത്യോപ്യന്‍ കലാകാരന്‍മാര്‍ ഉള്‍പ്പെടുന്ന 11 അംഗസംഘമാണ് തനിമയും മെയ് വഴക്കവും ഏകാഗ്രതയും ഒത്തിണങ്ങിയ അതിസാഹസികമായ അഭ്യാസ പ്രകടനം കാഴ്ച വെക്കുന്നത്. ഏത്യോപ്യന്‍ കലാകാരന്‍മാരായ മാര്‍ഗ് ടെസ്ഫായ് കിഡനെമറിയം(27), അലം സിഗായ് ജെംബിമദന്‍(22), (ഇനം:- ഡബിള്‍ ഫുട്ട് ജഗ്ലിങ്), തന്‍സാനിയന്‍ കലാകാരന്‍മാരായ ഒമാരി കിജുംബെ കിലാമ(35), സാലും മകംഗാ മകംബ (32), സമീറി മൊഹമ്മദി മടിന്‍ഡുവ(19), രജബു അബ്ദുള്ള മുഷി (31), റമദാന്‍ കുല്‍വ മഫുത(20), കാലിദ് റമദാര്‍ ന്ജിംബ(43),മുഹമ്മദ് അബ്ദുള്ള മ്ന്‍വുഗ(32) (ഇനം:- ഫയര്‍ ഡാന്‍സ്, പോള്‍ ആക്‌റോബാറ്റിക്‌സ്, ഹ്യൂമണ്‍ പിരമിഡ്, ജിംനാസ്റ്റിക് ആക്‌റോബാറ്റിക്‌സ്) എന്നിവരാണ് 11അംഗ സംഘത്തിലുളളത്.

കുട്ടികള്‍ക്കും സ്ത്രീകള്‍ക്കും ഏറെ പ്രിയങ്കരമായ സിംഹം, ജിറാഫ്, ഹിപ്പൊപ്പൊട്ടാമസ്, സീബ്ര, പുലി, മാന്‍ തുടങ്ങിയ ചലിക്കുന്ന റോബോട്ടിക് മൃഗങ്ങളുടെ കായിക പ്രകടനങ്ങള്‍ ജെമിനി സര്‍ക്കസിനെ കൂടുതല്‍ ആസ്വാദ്യകരമാക്കുന്നു. പുതിയ ഇനങ്ങള്‍ :- റോളര്‍ ആക്ട്, ലേഡര്‍ ആക്രോബാറ്റ് റഷ്യന്‍ സ്റ്റാച്യു ആക്ട്, ഡബിള്‍ റിങ് ആക്ട്, ഡബിള്‍ സാരി ആക്ട്, ജഗ്‌ളിങ്. രണ്ട് മണിക്കൂര്‍ ദൈര്‍ഘ്യമുള്ള ഈ പരിപാടിയില്‍ 28 മുതല്‍ 30 ഇനങ്ങളാണ് പ്രദര്‍ശിപ്പിക്കുന്നത്. ദിവസേന 1മണി, 4മണി, 7മണി എന്നിങ്ങനെ മൂന്ന് ഷോയാണുള്ളത്. ടിക്കറ്റ് നിരക്ക് ഞ.െ100/, 150/, 200/, 300/. അറ് ആീീസശിഴ ഞ.െ 300/, ങീയ: 9353620520, 9934405099, പാര്‍ട്ണര്‍മാര്‍: അജയ് ശങ്കര്‍, അശോക് ശങ്കര്‍.