മാനന്തവാടി: സ്ത്രീധനം, ലഹരി വ്യാപനം, കുട്ടികള്‍ക്കെതിരെയുള്ള അതിക്രമം, സാമൂഹിക തിന്മക്കെതിരെ സ്ത്രീ മുന്നേറ്റം എന്ന സംസ്ഥാന ക്യാമ്പയിന്റെ ഭാഗമായി വിമന്‍ ഇന്ത്യാ മൂവ്‌മെന്റ് വയനാട് ജില്ലാ കമ്മറ്റി പകല്‍ നാളം സംഘടിപ്പിച്ചു.
മാനന്തവാടി ബസ്റ്റാന്റ് പരിസരത്ത് നടന്ന പരിപാടിയില്‍ പ്രകടനവും ലഘുലേഖ വിതരണവും നടത്തി. ജില്ലാ ജനറല്‍ സെക്രട്ടറി നുഫൈസ അഞ്ചുകുന്ന്, ജില്ലാ വൈസ് പ്രസിഡന്റ് മൈമൂന അഞ്ചാംമൈല്‍, ജില്ലാ സെക്രട്ടറി മുബീന തപ്പുഴ നേതൃത്വം നല്‍കി. ജില്ലാട്രഷറര്‍ സല്‍മ അഷ്റഫ് സ്വാഗതവും മണ്ഡലം പ്രസിഡന്റ് ആയിഷ ലത്തീഫ് നന്ദിയും പറഞ്ഞു.