എം ഐ ഷാനവാസ് അനുസ്മരണവും പുഷ്പാര്‍ച്ചനയും നടത്തി

Wayanad

കല്പറ്റ: വയനാട് മുന്‍ എം പി യും കെ പി സി സി വര്‍ക്കിംഗ് പ്രസിഡന്റും ദീര്‍ഘകാലം കെ പി സി സി ജനറല്‍ സെക്രട്ടറിയുമായിരുന്ന എം ഐ ഷാനവാസിന്റെ അഞ്ചാം ചരമവാര്‍ഷിക ദിനത്തില്‍ യൂത്ത് കോണ്‍ഗ്രസ് കല്പറ്റ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ പുഷ്പാര്‍ച്ചനയും അനുസ്മരണ യോഗവും നടത്തി.

കെ പി സി സി മെമ്പര്‍ പി പി ആലി അനുസ്മരണ പ്രഭാഷണം നടത്തി. യൂത്ത് കോണ്‍ഗ്രസ് കല്പറ്റ മണ്ഡലം പ്രസിഡന്റ് മുഹമ്മദ് ഫെബിന്‍ അധ്യക്ഷത വഹിച്ചു. കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ് ഗിരീഷ് കല്‍പ്പറ്റ, യൂത്ത് കോണ്‍ഗ്രസ് ജില്ലാ ജനറല്‍ സെക്രട്ടറി ഹര്‍ഷല്‍ കോന്നാടന്‍, സുനീര്‍ ഇത്തിക്കല്‍, ആല്‍ബര്‍ട്ട് ആന്റണി, മുബാരിഷ് ആയ്യാര്‍, പ്രതാപ് എ, അര്‍ജുന്‍ദാസ്, ഷഫീഖ് റാട്ടക്കൊല്ലി, ഷമീര്‍ എമിലി, ഷൈജല്‍ ബൈപ്പാസ്, ഷബ്‌നാസ് തന്നാണി, അഫിന്‍ ദേവസ്യ, ഫൈസല്‍ തുര്‍ക്കി, അര്‍ഷാദ് പുത്തൂര്‍വയല്‍, വിഷ്ണു മണിയന്‍കോട്, അമല്‍ ചുഴലി തുടങ്ങിയവര്‍ സംസാരിച്ചു.