കരിപ്പൂര് (വെളിച്ചം നഗര്‍): ആരോഗ്യ സംരക്ഷണത്തില്‍ സാധാരണക്കാരെ ലക്ഷ്യമിട്ടുള്ള ഹെല്‍പ്പിംഗ് ഹാന്റിസിന്റെ കെയര്‍ഹോം സ്റ്റാളിന്റെ പ്രവര്‍ത്തനം ശ്രദ്ധയാകര്‍ഷിക്കുന്നു. മുജാഹിദ് സമ്മേളനത്തിന്റെ ഭാഗമായി കരിപ്പൂരിലെ സമ്മേളന നഗരിയിലെ പവലിയനിലാണ് സാധാരണക്കാരെ ലക്ഷ്യമിട്ട് ലളിതമായ വിവരണത്തിലൂടെ ആരോഗ്യ മുന്നറിയിപ്പുകളും അവബോധവും നല്‍കുന്നത്.
വൃക്ക രോഗം, കാന്‍സര്‍, പക്ഷാഘാതം എന്നിവയെ കുറിച്ചെല്ലാം ലളിതമായ ഭാഷയില്‍ സാധാരണക്കാര്‍ക്ക് മനസ്സിലാകുന്ന രീതിയിലുള്ള വിവരണമാണ് പവലിയനിലുള്ളത്. ശനിയാഴ്ചവരെ വൃക്കരോഗ നിര്‍ണയ ക്യാംപും കെയര്‍ ഹോം പവലിയനില്‍ ഒരുക്കിയിട്ടുണ്ട്. കൂടാതെ രക്തദാന ക്ലബ്ബിന്റെ അംഗങ്ങളുടെ രജിസ്‌ട്രേഷനും ഇവിടെ നടക്കുന്നുണ്ട.
രോഗലക്ഷണങ്ങള്‍ കാണുമ്പോള്‍ പേടിച്ച് രോഗ നിര്‍ണയം നടത്താതിരിക്കുന്നത് ആരോഗ്യാവസ്ഥ കൂടുതല്‍ ഗുരുതരമാകുന്നതിന് കാരണമാകുന്നുണ്ട്. രോഗം നേരത്തെ കണ്ടെത്തുകയും കൃത്യമായ ചികിത്സ നേടുകയും ചെയ്യണമെന്ന സന്ദേശമാണ് കെയര്‍ഹോം നല്‍കുന്നത്. ചികിത്സയെക്കാള്‍ ജീവിത ശൈലി ക്രമപ്പെടുത്തിയുള്ള മുന്‍കരുതലിനാണ് ഹെല്‍പ്പിംഗ് ഹാന്റ്‌സ് പ്രാധാന്യം നല്‍കുന്നത്.
സ്ത്രീകളെ ബാധിക്കുന്ന സ്തനാര്‍ബുദം, ഗര്‍ഭാശയാര്‍ബുദം തുടങ്ങിയവയെക്കുറിച്ചെല്ലാം സ്ത്രീകള്‍ക്ക് ബോധവത്ക്കരണം നല്‍കുന്നതിന് പ്രത്യേക വനിതാവളണ്ടിയര്‍മാരെയും ഇവിടെ സജ്ജമാണ്.
ഇതുകൂടാതെ വിവിധ പ്രദേശങ്ങളില്‍ നിന്നും എത്തുന്ന സന്നദ്ധ പ്രവര്‍ത്തകര്‍ക്ക് അവരവരുടെ നാടുകളില്‍ ബോധവത്ക്കരണ ക്യാംപുകള്‍ നടത്തുന്നതിനുള്ള രജിസ്‌ട്രേഷനും കെയര്‍ഹോം പവലിയനില്‍ ഒരുക്കിയിട്ടുണ്ട്.