എല്‍സ്റ്റണ്‍ എസ്‌റ്റേറ്റ് തൊഴിലാളികള്‍ കലക്ട്രറ്റ് മാര്‍ച്ചും ധര്‍ണ്ണയും നടത്തി

Wayanad

നിങ്ങള്‍ക്കും വാര്‍ത്തകളയക്കാം. 8289857951 എന്നതാണ് വാട്‌സാപ്പ് നമ്പര്‍.

കല്പറ്റ: വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് എല്‍സ്റ്റണ്‍ എസ്‌റ്റേറ്റ് തൊഴിലാളികള്‍ സംയുക്ത ട്രേഡ് യൂണിയന്റെ ആഭിമുഖ്യത്തില്‍ കലക്ട്രറ്റിലേക്ക് മാര്‍ച്ചും ധര്‍ണ്ണയും നടത്തി. തൊഴിലാളികള്‍ ജോലി ചെയ്ത മാസങ്ങളിലെ ശമ്പള കുടിശിക നല്കുക, കുടിശികയായ ബോണസ്സ് നല്കുക, ലീവ് വിത്ത് വേജസ്സ് നല്കുക, 2015 മുതല്‍ തൊഴിലാളികളില്‍ നിന്ന് പിടിച്ച പി. എഫ് വിഹിതവും മാനേജ്‌മെന്റ് വിഹിതവും പി.എഫ് അക്കൗണ്ടിലേക്ക് അടയ്ക്കുക, സര്‍വ്വീസില്‍ നിന്ന് പിരിഞ്ഞ നൂറ്റിമുപ്പതില്‍ പരം തൊഴിലാളികളുടെ ഗ്രാറ്റിവിറ്റി തുക നല്കുക, കുടിവെള്ള വിതരണം ചെയ്യുക, പാടികള്‍ റിപ്പയര്‍ ചെയ്യുക, മെഡിക്കല്‍ ആനുകൂല്യം നല്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചായിരുന്നു മാര്‍ച്ചും ധര്‍ണ്ണയും നടത്തിയതു. സമരം ഐ എന്‍ ടി യു സി ജില്ലാ പ്രസിഡന്റ് പി പി ആലി ഉദ്ഘാടനം ചെയ്തു. എന്‍ ഒ ദേവസ്സി അധ്യക്ഷനായിരുന്നു. സി എച്ച് മമ്മി, എന്‍ വേണുഗോപാല്‍, കെ ടി ബാലകൃഷ്ണന്‍, കെ കെ രാജേന്ദ്രന്‍ തുടങ്ങിയവര്‍ സംസാരിച്ചു. യു കരുണന്‍ സ്വാഗതവും, കെ സെയ്തലവി നന്ദിയും പറഞ്ഞു.