മുജാഹിദ് സമ്മേളനം ഡോ. അബ്ദുര്‍റാസിഖ് അബൂജസര്‍ ഉദ്ഘാടനം ചെയ്യും

Malappuram

കരിപ്പൂര്‍ (വെളിച്ചം നഗര്‍): വിശ്വമാനവികതയ്ക്ക് വേദ വെളിച്ചം എന്ന പ്രമേയത്തില്‍ കരിപ്പൂരിലെ വെളിച്ചം നഗരിയില്‍ നടക്കുന്ന പത്താമത് മുജാഹിദ് സമ്മേളനം ഫലസ്തീന്‍ പൊളിറ്റിക്കല്‍ ആന്റ് മീഡിയ കോണ്‍സുലര്‍ ഡോ. അബ്ദുര്‍റാസിഖ് അബൂജസര്‍ ഉദ്ഘാടനം ചെയ്യും.

ഇന്ത്യ – ഫലസ്തീന്‍ ബന്ധത്തില്‍ ഡോക്ടറേറ്റ് നേടിയ ഡോ. അബ്ദുറാസിഖ്, അല്‍ വത്വനിയ്യ, അല്‍ ഹയാത്തുല്‍ ജദീദ, അല്‍ ഖുബ്സുല്‍ കുവൈത്തിയ്യ, അല്‍ അയ്യാം എന്നീ പത്രങ്ങളിലായി 20 വര്‍ഷം മാധ്യമപ്രവര്‍ത്തനം നടത്തി. 2024ലെ ഇന്ത്യ ഡിപ്ലോമസി അവാര്‍ഡ്, 2022ലെ മീഡിയ ഡിപ്ലോമാറ്റ് അവാര്‍ഡ് എന്നിവ കരസ്ഥമാക്കിയിട്ടുണ്ട്.

1997 മുതല്‍ മൂന്നു വര്‍ഷം ഐക്യരാഷ്ട്ര സഭയില്‍ ജോലി ചെയ്തു. അല്‍ഖുദ്സ് യൂണിവേഴ്സിറ്റിയില്‍ നിന്ന് ബിരുദവും ഗാസ അല്‍ അസര്‍ യൂണിവേഴ്സിറ്റിയില്‍ നിന്ന് ബിരുദാനന്തര ബിരുദവും നേടി. 2014 മുതല്‍ ഫലസ്തീന്‍ എംബസി മീഡിയ, പൊളിറ്റിക്കല്‍ അഡൈ്വസറാണ്.