ആയഞ്ചേരി : വരാല്‍ മത്സ്യകൃഷി വിളവെടുപ്പുത്സവം മംഗലാട് 13-ാം വാര്‍ഡില്‍ മെമ്പര്‍ എ സുരേന്ദ്രന്‍ മത്സ്യകര്‍ഷകന്‍ പുതുശ്ശേരി കുഞ്ഞബ്ദുള്ളയുടെ വീട്ടില്‍ നിര്‍വ്വഹിച്ചു. ആയഞ്ചേരി ഗ്രാമ പഞ്ചായത്ത് വാര്‍ഷിക പദ്ധതിയിലെ മുറ്റത്തൊരു മീന്‍ തോട്ടത്തിന്റെ ഗുണഭോക്താവായി തിരഞ്ഞെടുത്ത മത്സ്യകര്‍ഷകര്‍ക്ക് കഴിഞ്ഞ വര്‍ഷം കൊടുത്ത മത്സ്യത്തിന്റെ വിളവെടുപ്പാണ് നടന്നത്. കര്‍ഷകര്‍ക്ക് വരുമാനമുണ്ടാവുന്ന തോടൊപ്പം ശരീരത്തിന് പ്രതിരോധശേഷി ലഭിക്കുന്ന ഒരിനം മത്സ്യമാണ് കൈച്ചില്‍ അഥവാ (വരാല്‍). ഫോര്‍മാലിന്‍ പോലെയുള്ള മാരക വിഷങ്ങള്‍ ചേര്‍ത്ത കടല്‍മത്സ്യം കഴിക്കുന്നത് മാരകരോഗങ്ങക്ക് കാരണമാവുമ്പോള്‍ പരമ്പരാഗത മത്സ്യസമ്പത്തും മീന്‍ വളര്‍ത്തു കര്‍ഷകരെയും പ്രോത്സാഹിപ്പിക്കേണ്ടത് മനുഷ്യരാശിയുടെ നിലനില്‍പ്പിന് അത്യാവശ്യമാണെന്ന് മെമ്പര്‍ പറഞ്ഞു. ഫിഷറീസ് പഞ്ചായത്ത് കോഡിനേറ്റര്‍ സുധിന , പനയുള്ളതില്‍ അമ്മത് ഹാജി, കര്‍ഷക പ്രതിനിധി ആര്‍. പ്രജിത്ത്, വെമ്പ്രോളി അബ്ദുള്ള, എം.എം. പോക്കര്‍, എം.എം. ഹമീര്‍, റഫാദ് പാലേരി , ഷമ്മാസ് അയനിക്കോട്ടൂര്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.