മഹല്ല് കമ്മ്യൂണിറ്റി സെൻററുകൾ കാലഘട്ടത്തിൻ്റെ ആവശ്യം

Malappuram

കരിപ്പൂർ: മഹല്ലുകളിൽ കമ്മ്യൂണിറ്റി സെൻററുകൾ ആരംഭിച്ച് മനശാസ്ത്ര കൗൺസലിംഗ്, വിദ്യാഭ്യാസ – കരിയർ ഗൈഡൻസ്, മത്സര പരീക്ഷാ പരിശീലനം, ലൈഫ് സ്കിൽ ട്രെയിനിംഗ്, ഫിനിഷിംഗ് സ്ക്കൂൾ തുടങ്ങിയ മേഖലകളിൽ വിദ്യാർത്ഥികൾക്കും ഉദ്യോഗാർത്ഥികൾക്കും രക്ഷിതാക്കൾക്കും ആവശ്യമായ പരിശീലനം നൽകണമെന്ന് മുജാഹിദ് പത്താം സംസ്ഥാന സമ്മേളനത്തോടനുബന്ധിച്ച് അധ്യാപകർക്കും പരിശീലകർക്കുമായി നടത്തിയ കോൺക്ലൈവ് ആവശ്യപ്പെട്ടു.

കാലിക്കറ്റ് സർവകലാശാല മുൻ വൈസ് ചാൻസലർ ഡോ. കെ മുഹമ്മദ് ബഷീർ കോൺക്ലേവ് ഉദ്ഘാടനം ചെയ്തു. ഫിറോസ് കൊച്ചി അധ്യക്ഷത വഹിച്ചു. ഫാത്തിമത്ത് സുഹറാബി പുസ്തക പ്രകാശനം നടത്തി. പഠനവും പരിശീലനവും പുതിയ കാലത്ത് എന്ന വിഷയത്തിൽ നടത്തിയ പാനൽ ഡിസ്കഷനിൽ അനീസ് കുട്ടി പൂനെ, അഫ്സൽ റൈസ്, അബ്ദുൽ എസ് പി, അൻവർ മുട്ടാഞ്ചേരി എന്നിവർ നേതൃത്വം നൽകി. അബ്ദുൽ വഹാബ് നന്മണ്ട മോഡറേറ്ററായിരുന്നു. മുഹമ്മദ് മിറാഷ്, സാബിഖ് എന്നിവർ പ്രസംഗിച്ചു.