ലീവ് സറണ്ടര്‍ ‘ഏപ്രില്‍ ഫൂള്‍ ‘ ആക്കി: വൈദ്യുതി ബോര്‍ഡ് ജീവനക്കാര്‍ അഞ്ചിന് വഞ്ചനാദിനം ആചരിക്കും

Thiruvananthapuram

നിങ്ങളുടെ വാര്‍ത്തകളും ചിത്രങ്ങളും nattuvarthamanamdaily@gmail.com എന്ന മെയിലില്‍ അയക്കുക. വാട്‌സാപ്പ് ഗ്രൂപ്പില്‍ അംഗമാവുന്നതിന് 8289857951 എന്ന നമ്പറിലേക്ക് പേരും സ്ഥലവും മെസേജ് ചെയ്യുക

തിരുവനന്തപുരം: ലീവ് സറണ്ടര്‍ ആനുകൂല്യത്തില്‍ വഞ്ചന കാണിച്ച സര്‍ക്കാര്‍ നിലപാടില്‍ പ്രതിഷേധിച്ച് കെ എസ് ഇ ബി യില്‍ ജനുവരി അഞ്ചിന് ജീവനക്കാര്‍ വഞ്ചനാദിനം ആചരിക്കും. തുടര്‍ ഭരണത്തില്‍ സര്‍ക്കാര്‍ പൊതുമേഖല ജീവനക്കാരോട് നിഷേധാത്മക നിലപാടാണ് സ്വീകരിക്കുന്നതെന്ന് കെ എസ് ഇ ബി യിലെ അഫിലിയേറ്റഡ് സംഘടനയായ ഐ എന്‍ ടി യു സി ആരോപിച്ചു.

സര്‍ക്കാര്‍ കഴിഞ്ഞ ദിവസം പുറത്തിറക്കിയ ഉത്തരവ് വഞ്ചനാപരമാണെന്നും ലീവ് സറണ്ടര്‍ ‘ഏപ്രില്‍ ഫൂള്‍ ‘ ആക്കി പ്രഖ്യാപിച്ചിരിക്കുകയാണെന്നും കേരള പവര്‍ വര്‍ക്കേഴ്‌സ് കോണ്‍ഗ്രസ് (ഐ എന്‍ ടി യു സി) ആരോപിച്ചു.

Leave a Reply

Your email address will not be published. Required fields are marked *