കർണ്ണാടക കത്ത്/ തയാറാക്കിയത്: ഭരത് കൈപ്പാറേടൻ
ബാംഗ്ളൂർ: ഹാസൻ, മാണ്ഡ്യ, കോലാർ ലോക്‌സഭാ സീറ്റുകൾ ജെഡി(എസ്) നു വിട്ടുനൽകാൻ എച്ച്.ഡി.കുമാരസ്വാമി വ്യാഴാഴ്ച ഡൽഹിയിൽ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുമായി നടത്തിയ സീറ്റ് വിഭജന ചർച്ചയ്ക്കു ശേഷം ബിജെപി സമ്മതിച്ചു.
എന്നാൽ തൃപ്തരാകാത്ത ജെഡിഎസ്സ് തുംകൂർ, ബംഗളൂർ റൂറൽ, ചിക്കബല്ലാപ്പൂർ സീറ്റുകളിൽകൂടി തർക്കമുന്നയിച്ചത്തോടെ കർണ്ണാടകത്തിൽ സീറ്റുചർച്ചകൾ വഴിമുട്ടി.
അടുത്തയാഴ്ചയോടെ മുഴുവൻ സീറ്റിലും സ്ഥാനാർത്ഥികളെ പ്രഖ്യാപിക്കേണ്ടതുള്ളതിനാൽ കർണ്ണാടക എൻഡിഎ -യിൽ വൈകാതെ അന്തിമ തീരുമാനമുണ്ടാകുമെന്നാണ് സൂചന.
ഓൾഡ് മൈസൂർ മേഖലയിൽ മൂന്ന് പാർലമെൻ്റ് സീറ്റുകൾ വേണമെന്ന ജനതാദളിൻ്റെ ആവശ്യം ബിജെപി സമ്മതിതായാണ് അറിയുന്നത്. അതേസമയം മറ്റൊരു സീറ്റുകൂടി അവർക്കു നൽകാൻ ബിജെപിക്ക് താൽപ്പര്യമില്ല.
മുൻ മുഖ്യമന്ത്രിയും ജെഡി(എസ്) നേതാവുമായ എച്ച്.ഡി. കുമാരസ്വാമി വ്യാഴാഴ്ച ഡൽഹിയിൽ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുയാണ് സീറ്റ് വിഭജന ചർച്ച നടത്തിയത്. ചർച്ചകളുടെ വിശദാംശങ്ങൾ പരസ്യമായി വെളിപ്പെടുത്താൻ കുമാരസ്വാമി വിസമ്മതിച്ചു.
എങ്കിലും തുംകൂർ, ബംഗളൂർ, ചിക്കബല്ലാപ്പൂർ എന്നീ മൂന്ന് ലോക്‌സഭാ സീറ്റുകൾക്ക് പുറമെ മറ്റേതെങ്കിലുമൊരു സീറ്റു കൂടി ജെഡിഎസ്സിന് ലഭിക്കാനിടിയുണ്ടെന്നാണ് അദ്ദേഹം അടുത്ത സഹപ്രവർത്തകരോട് സൂചിപ്പിച്ചിട്ടുള്ളത്.
നിലവിൽ ജെഡി(എസ്) അംഗം പ്രോജ്വൽ രേവണ്ണയാണ് ഹസൻ മണ്ഡലത്തെ പ്രതിനിധീകരിക്കുന്നത്, മാണ്ഡ്യയിൽ നിന്ന് ബിജെപി പിന്തുണയോടെ ചലച്ചിത്ര താരവും സ്വതന്ത്രയുമായ സുമലതയും കോലാറിനെ ബിജെപി അംഗം എസ്. മുനിരാജുമാണ് പ്രതിനിധീകരിക്കുന്നത്.
തർക്കമുന്നയിച്ചിരിക്കുന്ന മറ്റു മൂന്ന് സീറ്റുകളിലും ബിജെപിയുടെ പ്രതിനിധികളാണ് സിറ്റിംഗ് എംപിമാർ. ഇതാണ് ചർച്ചകൾ വഴി മുട്ടാൻ കാരണം.