പുതിയകാലത്ത് മതവിദ്യാര്‍ത്ഥികള്‍ കൂടുതല്‍ ജാഗ്രതയോടെ ഇടപെടണം: സഹദ് ഖുതുബി

Wayanad

നിങ്ങളുടെ വാര്‍ത്തകളും ചിത്രങ്ങളും nattuvarthamanamdaily@gmail.com എന്ന മെയിലില്‍ അയക്കുക. വാട്‌സാപ്പ് ഗ്രൂപ്പില്‍ അംഗമാവുന്നതിന് 8289857951 എന്ന നമ്പറിലേക്ക് പേരും സ്ഥലവും മെസേജ് ചെയ്യുക

കല്പറ്റ: വിദ്യാര്‍ത്ഥി സമൂഹം പുതിയ കാലത്ത് അധാര്‍മികതയുടെ വിളനിലമാകുന്ന സാഹചര്യത്തിലൂടെയാണ് കടന്നുപോയിക്കൊണ്ടിരിക്കുന്നതെന്ന് എസ് എസ് എഫ് വയനാട് ജില്ലാ പ്രസിഡണ്ട് സഹദ് ഖുതുബി അഭിപ്രായപ്പെട്ടു. ദാറുല്‍ ഫലാഹ് എസ് എസ് എഫ് ദഅവ സെക്ടര്‍ സംഘടിപ്പിച്ച സമ്മിറ്റില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ലഹരിയുടെ ഉപയോഗം പുതുതലമുറയില്‍ സര്‍വ്വസാധാരണമായി മാറിയിരിക്കുന്നു. ആര്‍ക്കും നിയന്ത്രിക്കാനാവാത്ത തരത്തിലേക്കാണ് ഇത് വളര്‍ന്നുവരുന്ന കൗമാരങ്ങളിലേക്ക് എത്തിയിട്ടുള്ളത്. ഈ സാഹചര്യത്തില്‍ മതവിദ്യാര്‍ത്ഥികള്‍ ജാഗ്രതയോടെ ഇടപെടണമെന്നും തെറ്റിലേക്ക് വഴി തെറ്റി പോകുന്ന വിദ്യാര്‍ത്ഥികളെ ചേര്‍ത്തുപിടിച്ച് നന്മയുടെ വാഹകരാക്കണമെന്നും അദ്ദേഹം ഉപദേശിച്ചു.

ഉമര്‍ സഖാഫി ചെതലയം അധ്യക്ഷത വഹിച്ചു. ദാറുല്‍ ഫലാഹ് പ്രിന്‍സിപ്പാള്‍ കെ സി അബൂബക്കര്‍ ഹസ്രത്ത് പരിപാടി ഉദ്ഘാടനം ചെയ്തു. എസ് എഫ് എഫ് ജില്ലാ ജനറല്‍ സെക്രട്ടറി ഹാരിസ് റഹ്മാന്‍, ജമാല്‍ സുല്‍ത്താനി കോളിച്ചാല്‍, ഷബീറലി വൈത്തിരി, റഷാദ് ബുഖാരി, ബഷീര്‍ കുഴിനിലം, ജവാദ് ഹസനി, അബി ഉക്കാശ നഈമി വെണ്ണിയോട്, നിസാര്‍ കോളിച്ചാല്‍, ആബിദ് പിലാക്കാവ്, ഹംസ കുട്ടി സഖാഫി, മുനീര്‍ നിസാമി, തുടങ്ങിയവര്‍ സംബന്ധിച്ചു. ഉമൈര്‍ സഅദി സ്വാഗതവും സഈദ് നന്ദിയും പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *