കല്യാണം കഴിക്കണമെന്ന് ഇരുപത്തിമൂന്നുകാരന്‍, പ്രായമായിട്ടില്ലെന്ന് വീട്ടുകാര്‍, യുവാവ് ജീവനൊടുക്കി

Uncategorized

ചെന്നൈ: കല്യാണം കഴിക്കണമെന്ന ആഗ്രഹം ഇപ്പോള്‍ നടക്കില്ലെന്നറിഞ്ഞതോടെ യുവാവ് ജീവനൊടുക്കി. യുവാവ് നിരന്തരം ആവശ്യപ്പെട്ടിട്ടും മാതാപിതാക്കള്‍ വിവാഹാലോചന നടത്താന്‍ തയ്യാറാകാത്തതിനെത്തുടര്‍ന്നാണ് യുവാവ് ജീവനൊടുക്കിയത്. മധുര ജില്ലയിലെ കള്ളിക്കുടി ലാലാപുരം സ്വദേശി വടമലൈയുടെ മകന്‍ മദന്‍കുമാറാണ് (23) മരിച്ചത്. വിവാഹം കഴിപ്പിച്ചുനല്‍കണമെന്ന ആവശ്യം നിരസിച്ചതോടെ മദ്യലഹരിയിലായിരുന്ന മദന്‍കുമാര്‍ അച്ഛന്‍ വടമലൈയുടെ മുന്നില്‍നിന്ന് വിഷം കഴിക്കുകയായിരുന്നു.

ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. പത്താംക്ലാസോടെ പഠനം അവസാനിപ്പിച്ച മദന്‍കുമാര്‍ കൃഷിപ്പണി ചെയ്ത് ജീവിക്കുകയായിരുന്നു. തനിക്ക് ഉടന്‍ വിവാഹം നടത്തണമെന്നും അതിനുള്ള ആലോചന തുടങ്ങണമെന്നും കുറച്ചുനാളായി മുമ്പ് മദന്‍കുമാര്‍ വീട്ടുകാരോട് ആവശ്യപ്പെടുന്നു. എന്നാല്‍, മകന്‍ വിവാഹം കഴിക്കാനുള്ള പ്രായം ആയിട്ടില്ല എന്നായിരുന്നു വീട്ടുകാര്‍ നിലപാടെടുത്തത്.