തൃശൂര്‍: വീട്ടിലെ ചപ്പുചവറുകള്‍ കത്തിക്കുന്നതിനിടെ തീ പടര്‍ന്ന് പിടിച്ച് പൊള്ളലേറ്റ വയോധികന് മരിച്ചു. അയ്യന്തോള്‍ സ്വദേശി അജയനാണ് മരിച്ചത്. ഗുരുതരമായി പൊള്ളലേറ്റ് ചികിത്സയിലിരിക്കെയായിരുന്നു അന്ത്യം. വീട്ടിലെ ചപ്പുചവറുകള്‍ കൂട്ടിയിട്ട് കത്തിക്കുന്നതിനിടെ കയ്യിലുണ്ടായിരുന്ന പെട്രോളിലേക്ക് തീ പടര്‍ന്ന് പിടിച്ചാണ് ദുരന്തം സംഭവിച്ചത്.
തീ ശരീരത്തിലേക്ക് പടര്‍ന്ന് 70 ശതമാനത്തോളം പൊള്ളലേറ്റ ഇയാളെ തൊട്ടടുത്തുള്ള സ്വകാര്യ ആശുപത്രിയിലും തുടര്‍ന്ന് മെഡിക്കല്‍ കോളേജ് ആശുപത്രിയിലും പ്രവേശിപ്പിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല.