മെഡിക്കൽ എൻട്രൻസ് റാങ്ക് ജേതാവ് സി.വി സനൂബിയയെകെ.എസ്.ടി.യു ആദരിച്ചു

Malappuram

തിരുന്നാവായ : കേരള എൻജിനീ യറിങ് ആർക്കിടെക്‌ചർ ആൻഡ് മെഡിക്കൽ എൻട്രൻസ് (കീം) പ രീക്ഷയിൽ സംസ്ഥാനത്ത് ഒൻപതാം റാങ്ക് നേടിയ തിരുന്നാവായ താഴത്തറ സ്വദേശിനി സി.വി സനൂബിയയെ കേരളാ സ്കൂൾ ടീച്ചേഴ്സ് യൂനിയൻ തിരൂർ വിദ്യാഭ്യാസ ജില്ലാസമിതി ആദരിച്ചു. ചിറ്റകത്ത് വാരിയത്താഴത്ത് ഷരീഫ് – താഹിറ ദമ്പതികളുടെ മകളായ മിടുക്കി ചേരുരാൽ ഹയർ സെക്കണ്ടറി സ്കൂളിൽനിന്നാണ് പ്ലസ് ടു പഠനം പൂർത്തിയാക്കിയത്. പാഠ്യ- പാഠ്യേതര പ്രവർത്തനത്തിൽ ഏറെ മികവ് തെളിയിച്ചിട്ടുണ്ട്.കെ.എസ്.ടി.യു സംസ്ഥാന സെക്രട്ടറി ഇ. പി.എ ലത്തീഫ് ഉപഹാരം നൽകി. സംസ്ഥാന സെക്രട്ടറിയേറ്റ് മെമ്പർ വി.എ.ഗഫൂർ, ജില്ലാ അസോസിയേറ്റ് സെക്രട്ടറി ജലീൽ വൈരങ്കോട്, തിരൂർ ഉപ ജില്ല പ്രസിഡൻ്റ് റഫീഖ് പുല്ലൂർ, സിറാജ് പറമ്പിൽ,സി.പി ഷമീർ എന്നിവർ പങ്കെടുത്തു