മക്കളെ തീ കൊളുത്തിയ ശേഷം അമ്മ ജീവനൊടുക്കി

Kollam

കൊല്ലം: മക്കളെ തീകൊളുത്തി കൊലപ്പെടുത്താന്‍ ശ്രമിച്ച ശേഷം അമ്മ ജീവനൊടുക്കി. കൊല്ലം കരുനാഗപ്പള്ളിയിലാണ് സംഭവം. തൊടിയൂര്‍ സ്വദേശി അര്‍ച്ചന എന്ന 33കാരിയാണ് മരിച്ചത്. കുടുംബ വഴക്കിനെ തുടര്‍ന്ന് കുട്ടികളെ കൊലപ്പെടുത്താന്‍ ശ്രമിച്ച് യുവതി ആത്മഹത്യ ചെയ്യുകയായിരുന്നുവെന്നാണ് പ്രാഥമിക നിഗമനം.

മക്കളായ അനാമിക (7) ആരവ് (2) എന്നിവര്‍ക്കാണ് പൊള്ളലേറ്റത്. ഇവര്‍ക്ക് ഗുരുതരമായി പൊള്ളലേറ്റ് ആലപ്പുഴ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലാണ്. സംഭവത്തില്‍ വിശദമായ അന്വേഷണം ആവശ്യമാണെന്ന് പോലീസ് പറഞ്ഞു.