പത്തനംതിട്ട: വനിതകൾക്ക് 33 ശതമാനം സംവരണം ഏർപ്പെടുത്തി നിയമം പാസായിയെ ങ്കിലും എവിടെയും പ്രാവർത്തികമായിട്ടി ല്ലയെന്ന് രാഷ്ട്രീയ ജനതാദൾ അഖിലേന്ത്യ സെക്രട്ടറിയും കേന്ദ്ര പാർലമെൻററി ബോർഡ് മെമ്പറുമായ അനു ചാക്കോ പ്രസ്താവിച്ചു.
വനിതകൾക്ക് മതിയായ പരിഗണനകൾ കിട്ടുന്നതിനുവേണ്ടി എല്ലാ രാഷ്ട്രീയപാർട്ടികളും കൂട്ടായ തീരുമാനങ്ങൾ എടുക്കണമെന്നും അനു ചാക്കോ ആവശ്യപ്പെട്ടു. സ്ത്രീകൾ അവരുടെ അവകാശങ്ങൾക്ക് വേണ്ടി ശബ്ദമുയർത്തിയതിന്റെ ഓർമ്മകളുമായി ഒരു ദിവസം. സ്വന്തം ജോലി സ്ഥലത്തെ സൗകര്യങ്ങളും ജീവിതസാഹചര്യങ്ങളും മെച്ചപ്പെടുത്താൻ സ്ത്രീകൾ നടത്തിയ മുന്നേറ്റത്തിന്റെയും പോരാട്ടത്തിന്റെയും ഉജ്ജ്വല വിജയത്തിന്റെയും ഓർമ്മപ്പെടുത്തലാണ് അന്താരാഷ്ട്ര വനിതാദിനം 1857 മാർച്ച് എട്ടിന് ന്യൂയോറിറ്റിലെ തുണിമില്ലിലെ വനിതാ തൊഴിലാളികൾ കുറഞ്ഞ ശമ്പളത്തിനും അതിദീർഘ മായ തൊഴിൽ സമയത്തിനും മുതലാളിത്വ ത്തിനും എതിരെ വോട്ട് ചെയ്യാനുള്ള അവകാശത്തിനെതിരെയും ആദ്യമായി ശബ്ദമുയർത്തി ആ ശബ്ദം നൂറ്റാണ്ടുകളിലൂടെ സ്ത്രീ ശബ്‌ദമായി മാറി.1975 മുതൽ ആണ് ഐക്യരാഷ്ട്രസഭ മാർച്ച് 8 വനിതാ ദിനമായി ആചരിക്കാൻ തുടങ്ങിയത്.
സാമൂഹ്യമായും തൊഴിൽപരമായും വിദ്യാഭ്യാസപരമായും സ്ത്രീകൾ ഉന്നമനം കൈവരിച്ചിരിക്കുന്നു എന്ന് വാദിക്കുമ്പോഴും ഈ സമൂഹത്തിൽ സ്ത്രീ സുരക്ഷിത അല്ല എന്നുള്ളതാണ് സത്യം. ദൈനംദിന ജീവിതത്തിൽ നാം കാണുന്നതും കേൾക്കുന്നതും വായിക്കുന്നതും അതുതന്നെയാണ്. ഒരു സ്ത്രീക്ക് അവളുടെ സ്ഥാനം ഈ സമൂഹത്തിൽ നിർണയിയ്ക്കുക എന്നത് എളുപ്പമല്ല. പെണ്ണായാൽ എല്ലാം സഹിക്കണം എന്ന് നമ്മുടെ പെൺമക്കളെ പറഞ്ഞു പഠിപ്പിക്കാതിരിക്കുക. അമ്മയാണ് ഒരു കുഞ്ഞിന്റെ ആദ്യ ഗുരു അമ്മ തന്റെ കുട്ടിക്ക് നൽകുന്ന സന്ദേശമാണ് കുട്ടി ലോകത്തിന് നൽകുന്നത് കുട്ടി അമ്മയെ നോക്കി നല്ലതും ചീത്തയും തമ്മിൽ വേർതിരിച്ചറിയാൻ പഠിക്കുന്നു. ഈ കാലഘട്ടത്തിലെ ഏറ്റവും വലിയ വിപത്ത് പുതിയ തലമുറ ലഹരിക്ക് അടിമപ്പെടുന്നു എന്നുള്ളതാണ്. ചിട്ടയോടുകൂടി ഒരു കുടുംബത്തെ മുന്നോട്ടു കൊണ്ടുപോകാൻ ഒരു വനിതയ്ക്ക് ഒരു സ്ത്രീക്ക് കഴിയും ഒരു കുടുംബം നന്നായാൽ ഒരു സമൂഹം നന്നാവും ഉദ്ഘാടന പ്രസംഗത്തിൽ അനു ചാക്കോ പറഞ്ഞു.
വിവിധ പാർട്ടികളിൽ നിന്നും നേതാക്കളുടെ ബിജെപിയിലേക്ക് പോക്കു വളരെ ഗൗരവത്തോടുകൂടി അതാത് പാർട്ടി നേതൃത്വം എടുക്കണമെന്നും അനു ചാക്കോ ആവശ്യപ്പെട്ടു. പത്തനംതിട്ട മഹിളാ ജനതാദൾ പരിപാടി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു ആർജെഡി അഖിലേന്ത്യ ജനറൽ സെക്രട്ടറി അനു ചാക്കോ.
33% സംവരണം ലോക്സഭയിലും രാജ്യസഭയിലും ജുഡീഷ്യൽ രംഗത്തും വന്നാൽ മാത്രമേ വനിത കൾക്ക് അർഹമായ പ്രാധാന്യം കിട്ടുക യുള്ളൂ എന്ന് അഡ്വക്കേറ്റ് ആനി സിറ്റി അഭിപ്രായപ്പെ ട്ടു.
രാഷ്ട്രീയ മഹിളാ ജനതാദൾ പത്തനംതിട്ട ജില്ലാ പ്രസിഡണ്ട് റോഷിനി ബിജു അധ്യക്ഷത വഹിച്ചു. രാഷ്ട്രീയ ജനതദൾ മുതിർന്ന നേതാവും മുൻ ജനറൽ സെക്രട്ടറി യും അഡ്വ ആനി സ്വീറ്റി , മഹിളാ രാഷ്ട്രീയ ജനതാദൾ സംസ്ഥാന സെക്രട്ടറി മഞ്ജു മോൾ, രാഷ്ട്രീയ ജനതാദൾ ജില്ലാ വൈസ് പ്രസിഡന്റ് സുശീല ഗംഗാധരൻ എന്നിവർ പ്രസംഗിച്ചു.