കൊച്ചി: മാരക മയക്കുമരുന്നായ എം ഡി എം എയുമായി യുവതി പിടിയില്‍. എറണാകുളത്താണ് ഇരുപതുകാരിയായ യുവതി എക്‌സൈസിന്റെ പിടിയിലായത്. കൊല്ലം തൃക്കടവൂര്‍ കുരീപ്പുഴ സ്വദേശിനി ബ്ലൈയ്‌സി എന്ന യുവതിയാണ് ഫഌറ്റില്‍ നിന്നും അറസ്റ്റിലായത്. നോര്‍ത്ത് എസ് ആര്‍ എം റോഡ്, മെഡോസ് വട്ടോളി ടവേഴ്‌സിലെ മൂന്നാമത്തെ നിലയിലുള്ള ഫ്‌ലാറ്റിലെ കിടപ്പുമുറിയില്‍ നിന്നാണ് മയക്കുമരുന്നുമായി ഇവരെ കസ്റ്റഡിയിലെടുത്തത്.
ഇവരില്‍ നിന്നും 1.962 ഗ്രാം എം ഡി എം എ കണ്ടെടുത്തു. എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ ഹനീഫ എം എസ്, പ്രിവന്റീവ് ഓഫീസര്‍മാരായ എസ് സുരേഷ് കുമാര്‍, അജിത് കുമാര്‍, സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ ടോമി, ദിനോബ്, വനിത സിവില്‍ എക്‌സൈസ് ഓഫീസര്‍ പ്രമിത, എക്‌സൈസ് ഡ്രൈവര്‍ വേലായുധന്‍ എന്നിവര്‍ ഉള്‍പ്പെട്ട സംഘമാണ് യുവതിയെ പിടികൂടിയത്.