ആശങ്കകൾ പങ്ക് വെച്ച്ഐക്യപ്പെടാൻ ആഹ്വാനം ചെയ്ത്കെ.എൻ. എം മർകസുദ്ദഅവ ഇഫ്ത്വാർ സംഗമം

Kozhikode

കോഴിക്കോട്: ജനാധിപത്യ മതേതര ഇന്ത്യ അഭിമുഖീകരിക്കുന്ന വെല്ലുവിളികളിൽ ആശങ്ക പങ്കുവെച്ച് പരസ്പര സഹകരണത്തിൻ്റെ സന്ദേശം കൈമാറി കെ.എൻ. എം മർകസുദ്ദ അവ സംസ്ഥാന സമിതി സംഘടിപ്പിച്ച ഇഫ്ത്യാർ സൗഹൃദ സംഗമം ശ്രദ്ധേയമായി.
ആശയ തലത്തിൽ വേറിട്ടു പ്രവർത്തിക്കുന്നവർ രാജ്യത്തിൻ്റെ ഭാവിയോർത്ത് ഐക്യപ്പെടാൻ തയ്യാറാണെന്നു പ്രഖ്യാപിച്ചത് ഏറെ പ്രത്യാശക്ക് വക നല്കുന്നതായിരുന്നു.

വരാനിരിക്കുന്ന പൊതു തെരഞ്ഞെടുപ്പിൽ ജനാധിപത്യ മതേതര ഇന്ത്യയെ തിരിച്ചു പിടിക്കാൻ വോട്ടവകാശം വിനിയോഗിക്കണമെന്ന് സംഗമത്തിൽ പങ്കെടുത്തവർ ഒരേ സ്വരത്തിൽ പറഞ്ഞു.

കേരള ജംഇയ്യത്തുൽ ഉലമ ജന:സെക്രട്ടറി ഡോ. കെ. ജമാലുദ്ദീൻ ഫാറൂഖി റമദാൻ സന്ദേശം നല്കി. കെ.എൻ.എം മർകസു ദഅവ സംസ്ഥാന പ്രസിഡൻ്റ് ഡോ. ഇ.കെ അഹ്മദ് കുട്ടി അദ്ധ്യക്ഷത വഹിച്ചു.പാണക്കാട് സയ്യിദ് ബശീറലി ശിഹാബ് തങ്ങൾ, ഇ.ടി മുഹമ്മദ് ബശീർ എം.പി, എം.കെ രാഘവൻ എം.പി, എളമരം കരീം എം.പി, അബ്ദുസ്സമദ് സമദാനി എം.പി, അഡ്വ. പി.എം.എ സലാം, ജമാഅത്തെ ഇസ്ലാമി അമീർ പി. മുജീബ് റഹ്മാൻ, ഡോ. ഫസൽ ഗഫൂർ, കെ.പി. മോഹനൻ മാസ്റ്റർ, ഡോ. എം.കെ മുനീർ എം.എൽ.എ, അഡ്വ. പി.ടി.എ റഹീം എം.എൽ.എ, അഹ്മദ് ദേവർകോവിൽ എം.എൽ.എ, അഡ്വ. എ പ്രദീപ് കുമാർ, കെ.സജ്ജാദ് ,എഞ്ചിനിയർ പി.മമ്മദ് കോയ, പി.വി അഹമദ് സാജു, എം.പി പ്രശാന്ത്, കമാൽ വരദൂർ , സൂര്യ ഗഫൂർ, കെ.എൽ.പി യൂസുഫ്, മുസാഫർ അഹമ്മദ്, എൻ.എം അബ്ദുൽ ജലീൽ, ഡോ. അൻവർ സാദത്ത്, റുഫൈഹ ,സി.എം സനിയ്യ, ആദിൽ നസീഫ്, ഡോ. യു.പി യഹ് യാഖാൻ സംസാരിച്ചു.