കൊടുവള്ളി: കേരള സർക്കാറിൻ്റെ ന്യൂനപക്ഷ ക്ഷേമ വകുപ്പിന് കീഴിലുള്ള കേരള മദ്റസ അധ്യാപക ക്ഷേമനിധി ബോർഡിൻ്റെ ചെയർമാനായിചുമതലയേറ്റ മുൻ എം.എൽ.എ കാരാട്ട് റസാഖിനെ അരങ്ങ് കലാ സാംസ്കാരിക വേദിയുടെ നേതൃത്വത്തിൽ അനു മോദിച്ചു. ഗാനരചയിതാവ് പക്കർ പന്നൂർ പൊന്നാട അണിയിച്ചു.
മദ്റസ അധ്യാപകരുടെ ക്ഷേമത്തിന് പദ്ധതികൾ തയ്യാറാക്കി സർക്കാറിന് സമർപ്പിക്കുനതിന് ബന്ധപ്പെട്ടവരിൽ നിന്നും നാർദേധശങ്ങൾ സ്വീകരിക്കുമെന്ന് കാരാട്ട് റസാഖ് പറഞ്ഞു. ചെയർമാൻ കെ.കെ. അലി അധ്യക്ഷത വഹിച്ചു. ഒ.പി. റസാഖ്, എ.കെ. അഷ്റഫ്, റഷീദ് സൈൻ, ഹബീബ് റഹ്മാൻ ,ഇ.സി. മുഹമ്മദ്, ഹബീബ് റഹ്മാൻ, കലാം വാടിക്കൽ , പി.വി.എസ്. ബഷീർ, നാസർ പട്ടനിൽ . കൺവീനർ അഷ്റഫ് വാവാട് സംസാരിച്ചു.