ഐ.എസ്.എം മാങ്കാവ് മണ്ഡലം ഇഫ്താർ മീറ്റ് സംഘടിപ്പിച്ചു

Kozhikode

കിണാശ്ശേരി: ഒരുമയുടെ സന്ദേശം വിളിച്ചോതി ഐ.എസ്.എം മാങ്കാവ് മണ്ഡലം ഇഫ്താർ സംഗമം നടത്തി. ഐ.എസ്.എം മാങ്കാവ് മണ്ഡലത്തിലെ മുഴുവൻ ശാഖകളിലെയും ഭാരവാഹികൾ ഇഫ്താർ സംഗമത്തിൽ പങ്കെടുത്തു. ഇഫ്താർ മീറ്റ് കെ.എൻ.എം മാങ്കാവ് മണ്ഡലം ട്രഷറർ അഷ്‌റഫ് ബാബു മാങ്കാവ് ഉദ്ഘാടനം ചെയ്തു. ഫസൽ പട്ടേൽത്താഴം അധ്യക്ഷത വഹിച്ചു.

അസ്‌ലം എം.ജി നഗർ, ഫിറോസ് പുത്തൂർമഠം, അഫ്‌സൽ പട്ടേൽത്താഴം, മുജീബ്‌ പൊറ്റമ്മൽ, അബ്ദുൽ ഷാഹിം പെരുമണ്ണ, ഷക്കീൽ കമ്പിളിപറമ്പ്, സമീർഖാൻ കിണാശ്ശേരി, ഇഖ്ബാൽ ഒളവണ്ണ, നവാസ് മണക്കടവ്, സർജാദ് വെസ്റ്റ് മാങ്കാവ്, അസ്‌ലം പൊക്കുന്ന്, ശിഹാബ് പട്ടേൽത്താഴം, അബ്ദുസമദ്, ഫായിസ് ഒളവണ്ണ എന്നിവർ സംബന്ധിച്ചു.