തൊട്ടില്‍ കയര്‍ കഴുത്തില്‍ കുരുങ്ങി അഞ്ചുവയസുകാരിക്ക് ദാരുണാന്ത്യം

Pathanamthitta

പത്തനംതിട്ട: തൊട്ടിലിന്‍റെ കയര് കഴുത്തില്‍ കുരുങ്ങി കോന്നിയിൽ അഞ്ച് വയസുകാരിക്ക് ദാരുണാന്ത്യം. പത്തനംതിട്ട കോന്നി ചെങ്ങറ സ്വദേശികളായ ഹരിദാസ് – നീതു ദമ്പതികളുടെ മകൾ ഹൃദ്യ ആണ് മരിച്ചത്.

ഇളയ കുട്ടിക്ക് വേണ്ടി വീട്ടിൽ കെട്ടിയിരുന്ന തൊട്ടിലിൽ ഹൃദ്യ കയറിയപ്പോൾ കുരുങ്ങിയാണ് അപകടമുണ്ടായത്. വീട്ടിൽ ആരും ഇല്ലാത്ത സമയത്ത് ആയിരുന്നു സംഭവം നടന്നത്.