ജോലി ചെയ്യുന്ന വീട്ടില്‍ നിന്നും സ്വര്‍ണ്ണ വളകള്‍ മോഷ്ടിച്ച ഹോം നഴ്‌സ് പിടിയില്‍

Kottayam

കോട്ടയം: ജോലി ചെയ്യുന്ന വീട്ടില്‍ നിന്നും സ്വര്‍ണ്ണ വളകള്‍ മോഷ്ടിച്ച കേസില്‍ ഹോം നഴ്‌സായ യുവതിയെ പൊലീസ് അറസ്റ്റ് ചെയ്തു. എരുമേലി വയലപരമ്പില്‍ വീട്ടില്‍ അശ്വതിയെയാണ് മരങ്ങാട്ടുപള്ളി പൊലീസ് അറസ്റ്റ് ചെയ്തത്. അശ്വതി ഹോംനേഴ്‌സായി ജോലി ചെയ്തു വന്നിരുന്ന കടപ്ലാമറ്റം ഭാഗത്തുള്ള വീട്ടിലെ വൃദ്ധയുടെ കയ്യില്‍ കിടന്ന രണ്ട് വളകള്‍ മോഷ്ടിച്ചെടുക്കുകയായിരുന്നു.

പിന്നീട് ബന്ധു മരിച്ചെന്ന് പറഞ്ഞ് ഇവര്‍ ഇവിടെ നിന്നും കടന്നുകളയുകയും ചെയ്തു. പരാതിയെ തുടര്‍ന്ന് മരങ്ങാട്ടുപള്ളി പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്യുകയും ഇവരെ അറസ്റ്റ് ചെയ്യുകയുമായിരുന്നു. മോഷണത്തിന് ശേഷം ഇവര്‍ വിറ്റ സ്വര്‍ണം എരുമേലിയിലെ കടയില്‍ നിന്ന് പൊലീസ് വീണ്ടെടുത്തു.