തിരുവനന്തപുരം: പന്നിക്കെണിയില്‍ നിന്നും ഷോക്കേറ്റ് യുവാവ് മരിച്ചു. വെഞ്ഞാറമൂട്ടില്‍ കാട്ടുപന്നിയുടെ ശല്യംകാരണം സ്ഥാപിച്ചിരുന്ന വൈദ്യുതവേലിയില്‍ നിന്ന് യുവാവിന് ഷോക്കേറ്റത്. വെള്ളൂമണ്ണടി ചക്കക്കാട് കുന്നുംപുറത്ത് വീട്ടില്‍ ഉണ്ണിയാണ് (35) മരിച്ചത്. പുലര്‍ച്ചെ ഒരുമണിയോടെ രണ്ടുസുഹൃത്തുക്കള്‍ക്കൊപ്പം ആറ്റില്‍ നിന്ന് മീന്‍പിടിച്ച് മടങ്ങിവരവേയായിരുന്നു ഷോക്കേറ്റത്.
പിന്നാലെ എത്തിയ സുഹൃത്തുക്കള്‍ ഉണ്ണിയെ കാണാതായതോടെ നടത്തിയ പരിശോധനയിലാണ് ഷോക്കേറ്റ് നിലത്ത് കിടക്കുന്നതായി കണ്ടത്. ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിക്കാന്‍ ശ്രമിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.