കോഴിക്കോട് – സീസൺ സമയത്ത് എയറിന്ത്യ എക്സ്പ്രസ്സ് വിവിധ ഗൾഫ് സെക്ടറുകളിൽ നിന്ന് കരിപ്പൂരിലേക്ക് അമിത ചാർജ് ഈടാക്കുന്നത് ഒരിക്കലും അംഗീകരിക്കുവാൻ കഴിയില്ലെന്ന് മലബാർ ചേംബർ ഓഫ് ഓഫ് കോമേഴ്സ് അഭിപ്രായപ്പെട്ടു.
സലാം എയർ പോലുള്ള സ്വകാര്യ വിദേശവിമാനകമ്പനികൾ പോലും പെരുന്നാൾ സീസണുകളിൽ ഒമാൻ, യു. ഏ.ഇ എന്നിവിടങ്ങളിൽ നിന്നുള്ള വിമാന സർവീസുകൾക്ക് വൻ നിരക്കിളവ് പ്രഖ്യാപിക്കുമ്പോൾ, ഗവൺമെൻ്റ്റുമായി ബന്ധമുള്ള എയർ ഇന്ത്യ എക്സ്പ്രസ്സ് തന്നെ ഗൾഫിലേക്ക് ഏറ്റവും കൂടുതൽ ആളുകൾ ആശ്രയിക്കുന്ന കരിപ്പൂരിലേക്ക് മാത്രം ഇളവ് നല്കാതിരിക്കുന്നത് ശരിയല്ല. ഇപ്രാവശ്യത്തെ ഹജ്ജ് യാത്രാനിരക്കിലും മറ്റു വിമാനത്താവളങ്ങളെക്കാൾ കൂടുതൽ ചാർജ്ജാണ് എയർ ഇന്ത്യ കരിപ്പൂരിൽ നിന്ന് ഈടാക്കുന്നത്. ഇത് തികഞ്ഞ അവഗണനയാണെന്നും വർധിപ്പിച്ച നിരക്ക് പിൻവലിച്ച് ഗൾഫ് സെക്ടറിലേക്ക് കോഴിക്കോട് നിന്നും ഡിസ്കൗണ്ടോടു കൂടിയ നിരക്ക് പ്രഖ്യാപിക്കണമെന്നും മലബാർ ചേംബർ ഓഫ് കോമേഴ്സ് പ്രസിഡൻ്റ്റ് എം. എ മെഹ്ബൂബും സെക്രട്ടറി കെ. അരുൺകുമാറും ആവശ്യപ്പെട്ടു.
കൂടാതെ നേരെത്ത തന്നെ എയർ ഇന്ത്യ എക്സ്പ്രസ്സിൻ്റെ ഗൾഫ് സെക്ടറിലേക്കുള്ള ന അനേകം സർവീസുകൾ കരിപ്പൂരിൽ നിന്നും വെട്ടിക്കുറക്കുറച്ചത് പുന: സ്ഥാപിക്കണമെന്നും ഇക്കാര്യങ്ങളിൽ എയർ ഇന്ത്യ എക്സ്പ്രസ്സിനുമേൽ സമ്മർദം ചെലുത്തുവാൻ ബന്ധപ്പെട്ട ഭരണാധികാരികളും ജനപ്രതിനിധികളും തയ്യാറാവണമെന്നും അവർ പ്രസ്താവനയിൽ പറഞ്ഞു.