മലപ്പുറത്ത് രണ്ട് വയസുകാരി മരിച്ചത് അതിക്രൂര പീഡനത്തിനിരയായി, തലച്ചോര്‍ ഇളകിയ നിലയില്‍, വാരിയെല്ല് പൊട്ടി

Malappuram

മലപ്പുറം: രണ്ട് വയസുകാരി മരിച്ചത് അതിക്രൂരമായ മര്‍ദനത്തെ തുടര്‍ന്നെന്ന് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട്. കുട്ടിയുടെ തലയിലും നെഞ്ചിലുമേറ്റ പരിക്കാണ് മരണകാരണമെന്നാണ് പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നത്. കുട്ടിയെട തലയില്‍ രക്തം കട്ടപിടിച്ചിട്ടുണ്ട്. തലച്ചോര്‍ ഇളകിയ നിലയിലായിരുന്നു. വാരിയെല്ല് പൊട്ടിയിട്ടുണ്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. മലപ്പുറം കാളികാവ് ഉദിരംപൊയിലാണ് പിഞ്ചുകുഞ്ഞിന് പിതാവില്‍ നിന്നും ക്രൂരത നേരിടേണ്ടി വന്നത്.

കുട്ടിയുടെ പിതാവ് മുഹമ്മദ് ഫായിസിനെ പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. കുട്ടിയുടെ മാതാവും ബന്ധുക്കളുമാണ് ഇയാള്‍ക്കെതിരെ പരാതി നല്‍കിയത്. കുട്ടിയെ പിതാവ് ഫായിസ് കൊലപ്പെടുത്തുന്നത് കണ്ടുവെന്ന് കുട്ടിയുടെ ബന്ധുക്കള്‍ മൊഴി നല്‍കിയിരുന്നു. അലമാരയിലേയ്ക്കും കട്ടിലിലേയ്ക്കും കുട്ടിയെ വലിച്ചെറിഞ്ഞുവെന്നും ബന്ധുക്കള്‍ ആരോപിക്കുന്നു. കുട്ടിയെ പിതാവ് കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തുകയായിരുന്നു എന്നാണ് ബന്ധുക്കളുടെ പറയുന്നത്.

ഭക്ഷണം കുഞ്ഞിന്റെ തൊണ്ടയില്‍ കുടുങ്ങിയെന്ന് പറഞ്ഞായിരുന്നു ആശുപത്രിയില്‍ എത്തിച്ചത്. തുടര്‍ന്ന് മരിക്കുകയായിരുന്നു. തുടര്‍ന്നാണ് പോലീസ് ഇയാളെ കസ്റ്റഡിയില്‍ എടുത്തത്. െേണ്ടന്നും സിറാജ് പറഞ്ഞിരുന്നു.