കല്പറ്റ: മാലിന്യക്കൂമ്പാരത്തിന് തീ പിടിച്ച് വയനാട്ടില്‍ ഒരാള്‍ വെന്തുമരിച്ചു. നെന്മേനി പഞ്ചായത്തിൽ ചുള്ളിയോട് ചന്തയ്ക്കു സമീപമാണ് മാലിന്യക്കൂമ്പാരത്തിന് തീപിടിച്ചത്. ചുള്ളിയോട് അമ്പലക്കുന്ന് പണിയ കോളനിയിലെ ഭാസ്കരനാണ് മരിച്ചത്.
ഹരിതകർമസേന ശേഖരിച്ച് ചന്തയ്ക്കു സമീപത്തായി കൂട്ടിയിട്ട മാലിന്യത്തിനാണ് തിങ്കളാഴ്ച രാത്രി പതിനൊന്നുമണിയോടെ തീപിടിച്ചത്. ഇതിനുസമീപം ഷെഡ്ഡിൽ കിടന്നുറങ്ങുകയായിരുന്നു ഭാസ്കരനെന്ന് നാട്ടുകാർ പറഞ്ഞു.
തീ കത്തിക്കയറുന്നത് കണ്ട നാട്ടുകാർ വിവരമറിയിച്ചതിനെ തടുർന്ന് സുല്‍ത്താന്‍ ബത്തേരിയിൽനിന്ന് അഗ്നിരക്ഷാസേനയെത്തി നടത്തിയ തിരച്ചിലിലാണ് ഭാസ്കരന്റെ മൃതദേഹം കണ്ടെത്തിയത്. കത്തിക്കരിഞ്ഞ നിലയിലായിരുന്ന ഭാസ്ക്കരനറെ മൃതദേഹം.