തുണിക്കടയിലെ ജീവനക്കാരി സ്വകാര്യ ഹോസ്റ്റലില്‍ തൂങ്ങിമരിച്ചു

Kerala

തൃശൂര്‍: തുണിക്കടയിലെ ജീവനക്കാരിയായ പെണ്‍കുട്ടിയെ സ്വകാര്യ ഹോസ്റ്റലില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. ഇന്ന് ഉച്ചയോടെയാണ് പെണ്‍കുട്ടിയെ മരിച്ച നിലയില്‍ കണ്ടെത്തിയത്. തളിക്കുളം സ്വദേശിനി റിന്‍സി (24)യാണ് തൂങ്ങിമരിച്ചത്. ആത്മഹത്യയാണെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.