പൗരത്വ നിയമം; ഇന്ത്യയുടെ മതേതര രാഷ്ട്ര വ്യവസ്ഥയുടെ അസ്തിത്വം തകർക്കും: ഐ. എസ്. എം

Kozhikode

കോഴിക്കോട്: മതേതര ജനാധിപത്യ രാജ്യമായ ഇന്ത്യയിൽ പൗരത്വം ലഭിക്കുന്നതിനുള്ള മാനദണ്ഡം മതം ആയി മാറുന്നത് രാജ്യത്തിന്റെ മതേതരത്വതത്തെയും രാഷ്ട്ര വ്യവസ്ഥയെയും തകർക്കുമെന്ന് ഐ.എസ്.എം കോഴിക്കോട് സൗത്ത് ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച സൗഹൃദ ഇഫ്താർ സംഗമം അഭിപ്രായപ്പെട്ടു.

മതേതര ജനാധിപത്യ കക്ഷികളെ ശക്തിപ്പെടുത്താൻ യുവാക്കൾ മുന്നിൽ നിൽക്കണമെന്നും ‘മതേതരത്വ ഇന്ത്യ ഭാവി വർത്തമാനം’ എന്ന വിഷയത്തിൽ നടന്ന സൗഹൃദ സംഗമം ആവശ്യപ്പെട്ടു. സൗഹൃദ സംഗമം പ്രമുഖ സാഹിത്യകാരൻ കെ.പി രാമനുണ്ണി ഉദ്‌ഘാടനം ചെയ്തു. ഐ.എസ്.എം ജില്ലാ പ്രസിഡന്റ് ജുനൈദ് സലഫി അധ്യക്ഷത വഹിച്ചു. വളപ്പിൽ അബ്ദുസ്സലാം, റഹ്മത്തുള്ള സ്വലാഹി, വി.കെ ബാവ, പി.കെ സകരിയ്യ സ്വലാഹി, ഹാഫിസ് റഹ്‌മാൻ മദനി, അൻസാർ നന്മണ്ട, സിനാൻ ചേവരമ്പലം, അഡ്വ. സുഫിയാൻ, മുഹമ്മദ് സജീർ, സിറാജ്, അഫ്‌സൽ പട്ടേൽത്താഴം, ശജീർഖാൻ, അഹമ്മദ് റഊഫ്, അസ്ഹർ അത്തോളി, ജുനൈസ് സ്വലാഹി,സെയ്തു മുഹമ്മദ്, അസ്‌ലം എം.ജി നഗർ, മുജീബ്‌ പൊറ്റമ്മൽ, അബ്ദുൽ ഖാദർ, ഫസൽ മുക്കം, ഷബീർ മായനാട് എന്നിവർ പ്രസംഗിച്ചു.