എം എ സേവ്യര്‍
ഭക്തി ഗാന ശാഖയില്‍ എം എസ് ദിലീപ് ആലപിച്ച ഹൃദയം പാടിയതും മിഴികള്‍ തേടിയതും എന്ന് ആരംഭിക്കുന്ന ഗാനം ശ്രദ്ധേയമാകുന്നു. ഉയിര്‍പ്പിന്റെ ആത്മീയ ചിന്തകള്‍, യേശുവിന്റെ പീഡാനുഭവം, സഹനത്തിന്റെ, പരിത്യാഗത്തിന്റെ അനുഭവങ്ങള്‍ എന്നിവ ഗാനത്തില്‍ അനുഭവിച്ചറിയാം.
സുനില്‍ എസ് പുരം ഗാന രചന നിര്‍വഹിച്ച ഭക്തി ഗാനത്തിനു സംഗീതം നല്‍കിയത് പൗലോസ് ജോണ്‍സ്(പി ജെ )ആണ്. ശാസ്ത്രീയ സംഗീത ആലാപനം, ചലച്ചിത്ര സംഗീത സംവിധായകന്‍, ഉപ്പ് സിനിമയുടെ സംവിധായകന്‍ എന്നീ മേഖലകളില്‍ തിളങ്ങിയ ആളാണ് കമ്പ്യൂട്ടര്‍ സയന്‍സ് അദ്ധ്യാപകനായ എം എസ് ദിലീപ് എന്ന ദിലീപ് നായര്‍.
ഹൃദയം പാടിയതും മിഴികള്‍ തേടിയതും എന്ന ഗാനത്തോടെ ക്രിസ്ത്യന്‍ ഭക്തി ഗാന ശാഖയില്‍ ദിലീപ് വരവറിയിച്ചു. ആസ്വാദക സുഖം നഷ്ട്ടപ്പെടുത്താതെ വരികളും വാക്കുകളും സ്വര മധുരമായി ആലപിച്ചു കൊണ്ടാണ് അസ്വാദകര്‍ക്കു പ്രിയമുള്ള ഗായകന്‍ ആയി മാറുന്നത്.
സ്വര, സംഗീത, ഈണ, ആലാപന സമ്മിശ്രണം പകപ്പെടുത്തിയ മൂവരും ഈ ഗാനത്തിന്റെ മൂല്യം വര്‍ധിപ്പിച്ചു. അനുഗ്രഹീത സംഗീത പാരമ്പര്യവും പുത്തന്‍ ഗവേഷണങ്ങളും ദിലീപ് നായര്‍ക്കു സ്വന്തമായി ഒരിടം സംഗീത ലോകത്തു നല്‍ക്കുന്നുണ്ട്.