കര്‍ഷക കടാശ്വാസത്തിന് അപേക്ഷ സ്വീകരിച്ചു തുടങ്ങി

Kerala

തിരുവനന്തപുരം: ഇടുക്കി, വയനാട് ജില്ലകളിലെ കര്‍ഷകര്‍ 2020 ഓഗസ്റ്റ് 31 വരെയും മറ്റു ജില്ലകളില്‍ ഉള്ളവര്‍ 2016 March 31ന് മുമ്പ് സഹകരണ ബാങ്കില്‍ നിന്നും എടുത്തിട്ടുള്ള ലോണിനാണ് കടാശ്വാസം ലഭിക്കുക ഉള്ളു. (പുതുക്കി കൊണ്ടിരിക്കുന്ന ലോണിനും ലഭിക്കും) ഒരിക്കല്‍ ഗവണ്‍മെന്റില്‍ നിന്നും ഈ പദ്ധതിയില്‍ ആനുകൂല്യം ലഭിച്ചവരുടെ അപേക്ഷ പിന്നീട് പരിഗണിക്കില്ല. ഭൂമി ഇല്ല എങ്കില്‍ (10 സെന്റില്‍ താഴെ ഒക്കെ ആണ് എങ്കില്‍ കര്‍ഷക തൊഴിലാളി എന്ന് വേണം അപേക്ഷയില്‍ ചേര്‍ക്കാന്‍

റേഷന്‍ കാര്‍ഡിന്റെ കോപ്പി, (ആദ്യ പേജ് + അംഗങ്ങളുടെ പേര് + തൊഴില്‍ രേഖപ്പെടുത്തിയ പേജും) നികുതി ചീട്ടിന്റെ കോപ്പി, വില്ലേജില്‍ നിന്നും വരുമാന സര്‍ട്ടിഫിക്കേറ്റ്, കര്‍ഷകന്‍ ആണ് എന്ന് കാണിക്കാന്‍ കൃഷി ഓഫീസറിന്റെ സട്ടിഫിക്കറ്റ്, കടം എടുത്തയാള്‍ മരിച്ചു എങ്കില്‍ മരണ സര്‍ട്ടിഫിക്കറ്റ്
അപേക്ഷാ ഫോറത്തില്‍ അപേക്ഷകന്റെ പൂര്‍ണ്ണവിലാസം + ബാങ്ക് മെമ്പര്‍ഷിപ്പ് നമ്പര്‍ + മൊബൈല്‍ ഫോണ്‍ നമ്പര്‍ + മറ്റ് ചോദിച്ചിരിക്കുന്ന വിശദ വിവരങ്ങളും നല്കണം.

.Kerala State Farmers’ Debt Relief Commission, World Market, Anayara PO, Thiruvananthapuram 695029 എന്ന വിലാസത്തിലാണ് അയക്കേണ്ടത്. കൂടുതല്‍ വിവരങ്ങള്‍ക്ക് അടുത്തുള്ള കിസാന്‍ സര്‍വീസ് സൊസൈറ്റിയുമായി ബന്ധപ്പെടുക.

Leave a Reply

Your email address will not be published. Required fields are marked *