നിങ്ങളുടെ വാര്‍ത്തകളും ചിത്രങ്ങളും nattuvarthamanamdaily@gmail.com എന്ന മെയിലില്‍ അയക്കുക. വാട്‌സാപ്പ് ഗ്രൂപ്പില്‍ അംഗമാവുന്നതിന് 8289857951 എന്ന നമ്പറിലേക്ക് പേരും സ്ഥലവും മെസേജ് ചെയ്യുക
തിരുവനന്തപുരം: സംസ്ഥാനത്ത് ഹോട്ടലുകളില്‍ നിന്ന് ഭക്ഷണം കഴിച്ച് വിഷബാധയേറ്റ് അഞ്ച് ദിവസത്തിനിടെ മരിച്ചത് രണ്ടുപേര്‍. കോട്ടയത്ത് ആരോഗ്യവകുപ്പ് ജീവനക്കാരിയും കാസര്‍ഗോഡ് ഒരു വിദ്യാര്‍ഥിനിയുമാണ് ഭക്ഷ്യവിഷബാധ മൂലം മരിച്ചത്.
കാസര്‍ക്കോട് കുഴിമന്തി കഴിച്ച തലക്ലായിലെ അഞ്ജുശ്രീ പാര്‍വ്വതി എന്ന വിദ്യാര്‍ത്ഥിനിയാണ് മരിച്ചത്. കോട്ടയത്ത് നഴ്‌സിങ് ഓഫീസര്‍ രശ്മി രാജനാണ് (33) ഭക്ഷ്യവിഷബാധയില്‍ മരിച്ചത്. കഴിഞ്ഞ 29ന് കോട്ടയം സംക്രാന്തിയിലുള്ള മലപ്പുറം കുഴിമന്തി ഹോട്ടലില്‍ നിന്ന് ഓര്‍ഡര്‍ ചെയ്ത് വരുത്തിയ അല്‍ഫാമാണ് രശ്മിയുടെ ജീവനെടുത്തതെങ്കില്‍ കാസര്‍ക്കോട്ടെ ഹോട്ടലില്‍ നിന്നും ഓണ്‍ലൈനില്‍ വരുത്തിച്ച കുഴിമന്തിയാണ് അഞ്ജുശ്രീ പാര്‍വ്വതിയുടെ ജീവനെടുത്തത്.
അടുത്ത ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലായി നിരവധിപേരാണ് ഭക്ഷ്യവിഷബാധയേറ്റ് ചികിത്സയിലുള്ളത്. വൃത്തിഹീനമായ സാഹചര്യവും ഗുണനിലവാരമില്ലാത്തതും പഴകിയതുമായ ഭക്ഷ്യവസ്തുക്കള്‍ ഉപയോഗിച്ചുള്ള പാചകമാണ് മിക്കയിടത്തും ഭക്ഷ്യ വിഷബാധയുണ്ടാകാന്‍ കാരണമാകുന്നത്. പത്തനംതിട്ടയില്‍ മാമോദീസ ചടങ്ങില്‍ പങ്കെടുത്തവര്‍ക്ക് ഭക്ഷ്യവിഷബാധയേറ്റത് ഏതാനും ദിവസങ്ങള്‍ക്ക് മുമ്പായിരുന്നു. ഇവിടെയും വില്ലനായത് ഹോട്ടലില്‍ നിന്നും വരുത്തിച്ച ഭക്ഷണം തന്നെയായിരുന്നു.