കാസര്‍കോട്: നാല് മാസം പ്രായമുള്ള കുഞ്ഞിനെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയ ശേഷ അമ്മ തൂങ്ങി മരിച്ചു. മുളിയാര്‍ കോപ്പാളം കൊച്ചിയിലെ ബിന്ദു (30) ആണ് മകള്‍ ശ്രീനന്ദനയെ കൊലപ്പെടുത്തിയ ശേഷം ജീവനൊടുക്കിയത്. കുടുംബ പ്രശ്‌നത്തെ തുടര്‍ന്നാണ് മാതാവ് ഈ കടുംകൈ കാട്ടിയതെന്ന് പൊലീസ് പറയുന്നു.
വീട്ടുവളപ്പിലെ മരത്തില്‍ തൂങ്ങി മരിച്ച നിലയിലാണ് ബിന്ദുവിന്റെ മൃതദേഹം കണ്ടെത്തിയത്. കിടപ്പുമുറിയിലാണ് കുഞ്ഞിന്റെ മൃതദേഹമുണ്ടായിരുന്നത്. കുഞ്ഞിനെ കൊലപ്പെടുത്തിയ ശേഷം ബിന്ദു തൂങ്ങി മരിച്ചതാകാമെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. ഇവരുടെ ഭര്‍ത്താവ് ഗള്‍ഫിലാണ്. ബിന്ദുവിന്റെ ഭര്‍ത്താവിന്റെ വീട് ഇടുക്കിയിലാണെങ്കിലും വര്‍ഷങ്ങളായി ഇവര്‍ കുടംബ സമേതം കോപ്പാളംകൊച്ചിയിലാണ് താമസിക്കുന്നത്. ഇവര്‍ക്ക് അഞ്ചു വയസുള്ള ഒരു മകന്‍ കൂടിയുണ്ട്.