സന്നദ്ധ സംഘടനകള്‍ക്ക് സെഞ്ച്വറി മര്‍ച്ചന്‍ അസോസിയേഷന്‍ വസ്ത്രങ്ങള്‍ കൈമാറി

Kozhikode

കോഴിക്കോട്: റംസാന്‍ വിഷു ആഘോഷത്തോടനുബന്ധിച്ച് പുതിയ ബസ് സ്റ്റാന്റിന് സമീപത്തെ സെഞ്ച്വറി മര്‍ച്ചന്റ് അസോസിയേഷന്റെ നേതൃത്വത്തില്‍ നിര്‍ദ്ദനര്‍ക്ക് സമ്മാനിക്കാന്‍ ജീവ കാരുണ്യ പ്രവര്‍ത്തനങ്ങള്‍ നടത്തുന്ന നഗരത്തിലെ സന്നദ്ധ സംഘടനകള്‍ക്ക് വസത്രങ്ങള്‍ കൈമാറി.

അസോസിയേഷന്‍ പ്രസിഡന്റ് കെ വി ആലിക്കോയ ഫ്രാന്‍സിസ് റോഡ് യുവ തരംഗ് ജനറല്‍ സെക്രട്ടറി വി വി മുഹമ്മദ് അഷറഫിന് വസ്ത്രങ്ങള്‍ കൈമാറി ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് എം കെ അബ്ദുല്‍ കരീം അധ്യക്ഷത വഹിച്ചു.

ജനറല്‍ സെക്രട്ടറി കെ പി നിധിന്‍ രാജ്, ട്രഷറര്‍ കെ സി നസിമ്മുദ്ദീന്‍, വൈസ് പ്രസിഡന്റ് കെ കെ അബ്ദുല്‍ വഹാബ്, ബി വി സാദിഖ്, കെ ടി ഇബ്രാഹീം ,പി വി മുസ്തഫ എന്നിവര്‍ പ്രസംഗിച്ചു. തെക്കെ ഇന്ത്യയിലെ ഏറവും വലിയ വസ്ത വിപണന രംഗത്തെ മൊത്ത കച്ചവടക്കാരുടെ കൂട്ടായ്മയാണ് സെഞ്ച്വറി മെര്‍ച്ചന്‍് അസോസിയേഷന്‍. കൂട്ടായ്മയിലെ 300 അംഗങ്ങള്‍ ചേര്‍ന്ന് ശേഖരിച്ച 5 ലക്ഷം രൂപയുടെ വസ്ത്രങ്ങളാണ് സന്നദ്ധ സംഘടനകള്‍ക്ക് കൈമാറിയത്.

സി എച്ച് കള്‍ച്ചറല്‍ സെന്റര്‍, ഇന്ത്യന്‍ യൂണിയന്‍ മുസ്ലിം ലീഗ് കുണ്ടുങ്ങല്‍ യൂണിറ്റ്, നെഹ്‌റു വിചാര വേദി, കനിവിന്റെ മക്കള്‍, ഹ്യൂമാനിറ്റി ട്രസ്റ്റ് തുടങ്ങി 42 സംഘടനകള്‍ വഴി അര്‍ഹരായവരിലേക്ക് കൈമാറും. എല്ലാ വിശേഷ ദിവസങ്ങള്‍ക്ക് മുന്നോടിയായി നിര്‍ദ്ദനര്‍ക്ക് കരുതലാകാന്‍ ഒപ്പം ഉണ്ടാകാറാറുണ്ടെന്ന് അസോസിയേഷന്‍ പ്രസിഡന്റ് കെ വി ആലിക്കോയ പറഞ്ഞു.