നെയ്യാറ്റിൻകര മേലെതെരുവ് മുത്താരമ്മൻ കോവിൽ ദേവസ്വം ട്രസ്റ്റിന്റെ
“മുത്താരമ്മൻ പുരസ്കാരം” ഗായകൻ ജി.വേണുഗോപാലിന് നഗരസഭ ചെയർമാൻ സമ്മാനിച്ചു.
അമ്മൻകൊട മഹാകുംഭാഭിഷേക ഉത്സവത്തോടനു ബന്ധിച്ച്
ക്ഷേത്ര ട്രസ്റ്റ് പ്രസിഡൻ്റ് ആർ. നടരാജൻ അധ്യക്ഷനായ സാംസ്കാരിക സമ്മേളനത്തിൽ നെയ്യാറ്റിൻകര മുൻസിപ്പൽ ചെയർമാൻ പി.കെ. രാജമോഹനൻ “മുത്താരമ്മൻ പുരസ്കാരം” ജി. വേണുഗോപാലിന് സമ്മാനിച്ചു.
ജൂനിയർ സിവിൽ ജഡ്ജ് ആയി നിയമിതയായ എം.ആർ. ആരതി, കേരള യൂണിവേഴ്സിറ്റിയിൽ നിന്നും ഫിസിക്സിൽ ഡോക്ടറേറ്റ് നേടിയ ജെ.എസ്. രേവതി എന്നിവർക്ക് അനുമോദനവും ജീവകാരുണ്യ സഹായങ്ങളും ചടങ്ങിൽ വിതരണം ചെയ്തു.
ക്ഷേത്ര ട്രസ്റ്റ് കമ്മറ്റി ഭാരവാഹികൾ, നെയ്യാ. മുൻസിപ്പൽ വൈസ് ചെയർപേഴ്സൺ, സ്റ്റാൻഡിങ് കമ്മറ്റി ചെയർമാൻമാർ, കൗൺസിലർമാർ തുടങ്ങിയവർ ആശംസകൾ നേർന്നു.
നെയ്യാറ്റിൻകര മേലേ തെരുവ് മുത്താരമ്മൻ ദേവസ്വം ട്രസ്റ്റ് നൽകുന്ന പുരസ്കാരം രണ്ട് പതിറ്റാണ്ട് പിന്നിടുമ്പോൾ, സമൂഹത്തിലെ വിവിധ തുറകളിലെ നിരവധി പ്രശസ്തർക്ക് ഇക്കാലയളവിൽ
മുത്താരമ്മൻ പുരസ്കാരം സമ്മാനിക്കപ്പെട്ടിട്ടുണ്ട്.