തിരുവനന്തപുരം: നരേന്ദ്രമോദിയുടെ സുരക്ഷ ചുമതലക്കാരനായിരുന്ന രവത ചന്ദ്രശേഖരന്‍ പൊലീസ് മേധാവിയായി നിയമിതനാകണമെങ്കില്‍ പിണറായി വിജയന് അത്രയും വിശ്വസ്തനായിരിക്കണമെന്ന് മുന്‍ മന്ത്രിയും കെ പി സി സി സീനിയര്‍ വൈസ് പ്രസിഡന്റുമായ എന്‍ ശക്തന്‍ അഭിപ്രായപ്പെട്ടു. വൈദ്യുത ബോര്‍ഡിലെ ഐ എന്‍ ടി യു സി സംഘടനയായ കേരള പവര്‍ വര്‍ക്കേഴ്‌സ് കോണ്‍ഗ്രസ് തിരുവനന്തപുരം ജില്ലാ കൗണ്‍സില്‍ യോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദഹം.
ജില്ലാ പ്രസിഡന്റ് ഷിജു ആര്യനാട് അധ്യക്ഷത വഹിച്ച യോഗത്തില്‍ ഐ എന്‍ ടി യു സി ദേശീയ സെക്രട്ടറി വി ജെ ജോസഫ്, ഐ എന്‍ ടി യു സി സംസ്ഥാന ജനറല്‍ സെക്രട്ടറി പ്രതീപ് നെയ്യാറ്റിന്‍കര, കെ പി ഡബ്ല്യു സി സംസ്ഥാന വര്‍ക്കിംഗ് പ്രസിഡന്റ് അലി അറക്കപ്പടി, സംസ്ഥാന അസിസ്റ്റന്റ് സെക്രട്ടറി ആര്‍ എസ് വിനോദ് മണി, ഭാരവാഹികളായ എസ് താജുദ്ദീന്‍, ഡി ഷുബില, എസ് എ സാബുകുമാര്‍, പി എസ് വിനോദ്, അജികുമാര്‍, എല്‍ ആര്‍ സുരേഷ്, സുനില്‍, കലേഷ്, ഷാഫി, അനില്‍ വെള്ളറട എന്നിവര്‍ സംസാരിച്ചു.