എരുമേലിയെ ദേശീയ തീർഥാടന കേന്ദ്രമായി പ്രഖ്യാപിക്കണം: അനു ചാക്കോ

Pathanamthitta

എരുമേലി : എരുമേലിയെ ദേശീയ തീർത്ഥാടന കേന്ദ്രമായി പ്രഖ്യാപിക്കണമെന്ന് രാഷ്ട്രീയ ജനതാദൾ അഖിലേന്ത്യ ജനറൽ സെക്രട്ടറിയും, കേന്ദ്ര പാർലമെൻററി ബോർഡ് മെമ്പറുമായ അനു ചാക്കോ ആവശ്യപ്പെട്ടു.

ശബരിമല വികസന പദ്ധതികളിൽ എരുമേലിയെ കൂടി ഉൾപ്പെടുത്തണം.
ശബരിമല തീർഥാടകർ തമ്പടിക്കുന്ന കേന്ദ്രങ്ങളിലെല്ലാം മതിയായ അടിസ്ഥാന സൗകര്യങ്ങൾ വികസിപ്പിക്കേണ്ടത് അനിവാര്യമാണെന്ന് ആർജെഡി അഖിലേന്ത്യ ജനറൽ സെക്രട്ടറി അനു ചാക്കോ പറഞ്ഞു..

എൽ ഡി എഫ് സ്ഥാനാർത്ഥി ഡോക്ടർ തോമസ് ഐസക്കിന്റെ തെരഞ്ഞെടുപ്പ് പ്രചരണാർത്ഥം എരുമേലി, റാന്നി, വെച്ചൂച്ചിറ തുടങ്ങി വിവിധ സ്ഥലങ്ങളിൽ നടത്തിയ സ്ഥാനാർഥി പ്രചാരണ പരിപാടിയുടെ ഭാഗമായി വിവിധ യോഗങ്ങളിൽ പ്രസംഗിക്കുകയായിരുന്നു അവര്‍. ഇടതുപക്ഷ ജനാധിപത്യ മുന്നണി 20 മണ്ഡലങ്ങളിലും സ്ഥാനാർത്ഥിളെ വൻഭൂരിപക്ഷത്തിൽ വിജയിപ്പിച്ച് ബിജെപിയുടെ വർഗീയ ന്യൂനപക്ഷ പീഡനത്തിനെതിരെ ശക്തമായ വിധിയെഴുത്ത് നടത്തണമെന്നും കേരളത്തിലെ വോട്ടർമാരോട് അനു ചാക്കോ ആവശ്യപ്പെട്ടു.