മാനഭംഗശ്രമം: സി പി എം ലോക്കല്‍ കമ്മിറ്റി അംഗത്തിനെതിരെ കേസ്

Crime

കോഴിക്കോട്: സി പി എം ലോക്കല്‍ കമ്മിറ്റി അംഗത്തിനെതിരെ മാനഭംഗശ്രമത്തിന് കേസ്. കോഴിക്കോട് വളയം ലോക്കല്‍ കമ്മിറ്റി അംഗം ജിനീഷിനെതിരെയാണ് പൊലീസ് കേസെടുത്തത്. വളയം ലോക്കല്‍ കമ്മിറ്റി അംഗമായ ജിനീഷിനെതിരെ പാര്‍ട്ടിയിലെ തന്നെ മറ്റൊരംഗത്തിന്റെ ഭാര്യ നല്‍കിയ പരാതിയിലാണ് നടപടി. പാര്‍ട്ടി അംഗത്തിന്റെ ഭാര്യയെ വീട്ടില്‍ കയറി അപമാനിക്കാന്‍ ശ്രമിച്ചുവെന്നാണ് പരാതി.

ഐ പി സി 345, 354a, 354B വകുപ്പുകള്‍ പ്രകാരമാണ് കേസെടുത്തിരിക്കുന്നത്. ആളില്ലാത്ത സമയത്ത് വീട്ടില്‍ കയറി അതിക്രമം കാണിച്ചെന്നാണ് പരാതിയില്‍ പറയുന്നത്.

അതേസമയം, വിഷയത്തില്‍ പ്രതികരണവുമായി സി പി എം രംഗത്തെത്തി. ആരോപണം ഉയര്‍ന്നപ്പോള്‍ ജിനീഷിനെ സസ്‌പെന്‍ഡ് ചെയ്തുവെന്ന് സിപിഎം വ്യക്തമാക്കി.