‘ലൗ ജിഹാദ് ‘ ആരോപണം തെറ്റെന്ന് എന്‍ എസ് എസ് ജനറല്‍ സെക്രട്ടറി

Kerala News

കോട്ടയം: കേരളത്തിലെ ‘ലൗ ജിഹാദ്’ എന്ന ആരോപണം തെറ്റാണെന്ന് എന്‍ എസ് എസ് ജനറല്‍ സെക്രട്ടറി ജി സുകുമാരന്‍ നായര്‍. ഒരു സമുദായത്തെ മാത്രം ഒറ്റപ്പെടുത്തുന്ന തരത്തിലാണ് ആരോപണമെന്നും അദ്ദേഹം പറഞ്ഞു. എല്ലാമതത്തിലുള്ളവരും പരസ്പരം വിവാഹം കഴിക്കുന്നുണ്ട്. എന്നാല്‍ ഒരു സമുദായത്തെ മാത്രം കുറ്റപ്പെടുത്തുന്നത് ശരിയല്ല. ലൗ ജിഹാദ് സംബന്ധിച്ച് ക്രിസ്ത്യന്‍ വിഭാഗങ്ങളിലെ ചിലര്‍ ഉയര്‍ത്തിയ ആശങ്കയെ കുറിച്ചുള്ള ചോദ്യത്തിനാണ് ജി സുകുമാരന്‍ നായരുടെ മറുപടി. ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസിന് നല്‍കിയ അഭിമുഖത്തിലാണ് സുകുമാരന്‍ നായര്‍ ‘ലൗ ജിഹാദ്’ സംബന്ധിച്ച നിലപാട് വ്യക്തമാക്കിയത്.

ഇന്ത്യയുടെ പ്രധാനമന്ത്രിയാകാന്‍ ശശി തരൂര്‍ യോഗ്യനാണ്. എന്നാല്‍ കൂട്ടത്തില്‍ നില്‍ക്കുന്ന ആളുകള്‍ സമ്മതിക്കില്ലെങ്കില്‍ പിന്നെ എന്ത് ചെയ്യാനാണ്? അധോഗതി എന്നല്ലാതെ എന്ത് പറയാന്‍. മന്നം ജയന്തിക്ക് തരൂരിനെ മുഖ്യാതിഥിയാക്കിയത് ഒരു തെറ്റുതിരുത്താനാണെന്നും സുകുമാരന്‍ നായര്‍ പറഞ്ഞു. ശശി തരൂരിനെ താന്‍ ദല്‍ഹി നായരെന്ന് വിളിച്ചു. അദ്ദേഹത്തിന്റെ പ്രവര്‍ത്തനവും അറിവും ലോകപരിചയവും ശരിക്കും അറിയാന്‍ കഴിഞ്ഞപ്പോള്‍ വിശ്വപൗരനാണ്, കേരളീയനാണെന്ന് ബോധ്യമായി. അതുകൊണ്ടാണ് വിളിച്ചത്. ഒരു കോണ്‍ഗ്രസുകാരന്‍ എന്ന നിലയില്‍ അല്ല അദ്ദേഹത്തെ വിളിച്ചതെന്നും സുകുമാരന്‍ നായര്‍ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *