കല്പറ്റ: സുല്‍ത്താന്‍ ബത്തേരി ബ്ലോക്ക് പഞ്ചായത്തിന്റെ അഭിമുഖ്യത്തില്‍ കേരള നോളജ് ഇക്കോണമി മിഷനുമായി ചേര്‍ന്ന് കൊണ്ട് തൊഴില്‍ അന്വേഷകര്‍ക്കായി ഒരു പ്രത്യേക മൈക്രോ പ്ലാന്‍ നിലവില്‍ വരുന്നു. അഭ്യസ്ത വിദ്യരായ 18-40 നും വയസ്സിനിടയിലുള്ള പ്ലസ് ടൂവോ അതിനു മുകളില്‍ വിദ്യാഭ്യാസ യോഗ്യത ഉള്ള അഭ്യസ്ത വിദ്യരായ തൊഴില്‍ അന്വേഷകര്‍ക്ക് തൊഴില്‍ അവസരം ഉറപ്പ് വരുത്തുക എന്നതാണ് ലക്ഷ്യം. അതിനായി ജൂണ്‍ 16ന് രാവിലെ 10 മണിക്ക് ബത്തേരി ബ്ലോക്ക് പഞ്ചായത്ത് ട്രൈസന്‍ ഹാളില്‍ തൊഴില്‍ അന്വേഷകരുടെ യോഗം ചേരുന്നു. തൊഴില്‍ അന്വേഷകരായ മുഴുവന്‍ പേരും എത്തിച്ചേരുവാന്‍ താല്പര്യപ്പെടുന്നു. കൂടുതല്‍ വിവരങ്ങള്‍ക്ക് നെന്മേനി 9946333141, നൂല്‍പ്പുഴ 9645808753, അമ്പലവയല്‍ 859010135, മീനങ്ങാടി 9747568520.