കൊച്ചി: പ്രശസ്ത തെന്നിന്ത്യന്‍ താരം സുനൈനയെ നായികയാക്കി സംവിധായകന്‍ ഡോമിന്‍ ഡിസില്‍വ മലയാളം, തമിഴ്, തെലുങ്ക്, ഹിന്ദി എന്നീ ഭാഷകളിലായി അണിയിച്ചൊരുക്കുന്ന ചിത്രമായ ‘റെജീന’ യിലെ ആദ്യ ഗാനത്തിന്റെ വീഡിയോ പുറത്തു വിട്ടു.
‘ഒരോ മൊഴി ഓരോ
മിഴി ഓരോ
ചിരി ഓരോന്നിലും
മഴയെ അറിയവേ,
ഓരോ മിഴി ഓരോന്നിലും
മനമിതറിയവേ….
നീ എന്‍ വിരലില്‍
വിരലു ചേരാന്‍ വരവേ, ഓരോ നിമിഷം
ഉയിരിന്‍ ആഴം അറിയേ
ഉടലിനെ അറിയണം ഉലകിനെ അറിയണ് ഇരുവരും അതിലലിയുകയായ് ‘ എന്നു തുടങ്ങുന്ന ഗാനത്തിന് വികാര തീവ്രമായ പ്രണയ രംഗങ്ങള്‍ കോര്‍ത്തിണക്കിയാണ് വീഡിയോ പുറത്തു വിട്ടിരിക്കുന്നത്. ഹരി നാരായണന്‍ രചിച്ച് സതീഷ് നായര്‍ സംഗീതം നല്‍കിയ ശ്രവണ മധുരമായ ഗാനം ആലപിച്ചിരിക്കുന്നത് ശങ്കര്‍ മഹാേവനാണ്.
നേരത്തെ പുറത്തിറക്കിയ ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് ഏറെ ജന ശ്രദ്ധയാകര്‍ഷിച്ചിരുന്നു. ഒരു സ്‌റ്റൈലിഷ് ത്രില്ലര്‍ ചിത്രമത്രെ ‘ റെജീന ‘. യെല്ലോ ബിയര്‍ പ്രൊഡക്ഷന്‍ എല്‍ എല്‍ പി യുടെ ബാനറില്‍ നിര്‍മ്മിക്കുന്ന ‘ റെജീന ‘ക്ക് വേണ്ടി മറ്റു ഗാനങ്ങള്‍ സിദ്ധ് ശ്രീറാം, രമ്യാ നമ്പീശന്‍, വൈക്കം വിജലക്ഷ്മി, റിമി ടോമി എന്നിവരാണ് ആലപിച്ചിരിക്കുന്നത്. സ്ത്രീ പ്രാധാന്യമുള്ള ത്രില്ലറായ ‘ റെജീന ‘ യെ കുറിച്ചുളള കൂടുതല്‍ വിവരങ്ങള്‍ ഉടന്‍ വെളിപ്പെടുത്തുമെന്ന് അണിയറക്കാര്‍ അറിയിച്ചു.