കൊല്ലം : കേന്ദ്ര യുവജന കാര്യ മന്ത്രാലയം ദേശീയ തലത്തില്‍ എറണാകുളത്ത് വെച്ച് സംഘടിപ്പിച്ച ‘യുവ സംവാദ് ‘ ചര്‍ച്ച പരിപാടിയില്‍ പാരിപ്പള്ളി യു കെ എഫ് എന്‍ജിനീയറിങ് കോളേജ് രണ്ടാം സ്ഥാനം നേടി. എറണാകുളം തേവര എസ് എച്ച് കോളേജില്‍ നടന്ന പരിപാടിയില്‍ പങ്കെടുത്ത പതിനഞ്ചിലധികം കോളേജുകളെ പിന്തള്ളിയാണ് യു കെ എഫി ലെ വിദ്യാര്‍ത്ഥികള്‍ രണ്ടാം സ്ഥാനത്തിന് അര്‍ഹത നേടിയത്.
യു കെ എഫ് എന്‍ എസ് എസ് യൂണിറ്റിന്‍റെ നേതൃത്വത്തില്‍ വിവിധ ബ്രാഞ്ചുകളില്‍ നിന്നുള്ള ആറാം സെമസ്റ്ററിലെയും നാലാം സെമസ്റ്ററിലെയും വിദ്യാര്‍ത്ഥികളായ അഭിജിത്ത്, സ്നേഹ, എസ്. ഡി. അലന്‍, എച്ച്. ജിഷ്ണു, രാഹുല്‍, അശ്വിന്ത് എന്നിവരുടെ മികവാര്‍ന്ന പ്രകടനമാണ് കോളേജിനെ ഇത്തരത്തില്‍ സമ്മാനത്തിന് അര്‍ഹമാക്കിയത്. കോളേജ് എക്സിക്യൂട്ടീവ് ഡയറക്ടര്‍ പ്രൊഫ. ജിബി വര്‍ഗീസിന്‍റെ നേതൃത്വത്തില്‍ വിജയികളായ വിദ്യാര്‍ത്ഥികളെ അനുമോദിച്ചു.