വര്‍ഗ്ഗീസ് രക്തസാക്ഷി ദിനം

Wayanad

കല്പറ്റ: എ വര്‍ഗ്ഗീസ് രക്തസാക്ഷി ദിനം ഫെബ്രുവരി 18ന് സി പി ഐ(എം എല്‍) റെഡ്സ്റ്റാര്‍, വയനാട് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ വിപുലമായി ആചരിക്കും. പാര്‍ട്ടിയുടെ മുഴുവന്‍ ഘടകങ്ങളിലും പതാക ഉയര്‍ത്തലും, പ്രഭാതഭേരിയും നടത്തും. പാര്‍ട്ടി ജില്ലാ ആസ്ഥാനമായ സഖാവ് എ. വര്‍ഗ്ഗീസ് ഭവനില്‍ ജില്ലാ സെക്രട്ടറി കെ വി പ്രകാശനും മേപ്പാടി വര്‍ഗ്ഗീസ് സ്മാരക സമരഭൂമിയില്‍ പാര്‍ട്ടി സംസ്ഥാന കമ്മിറ്റി അംഗം ബിജി ലാലിച്ചനും പതാക ഉയര്‍ത്തും. വൈകിട്ട് 4 മണിക്ക് മാനന്തവാടി ടൗണില്‍ വര്‍ഗ്ഗീസിന് അഭിവാദ്യങ്ങളര്‍പ്പിച്ചു കൊണ്ടുള്ള റാലിയും അനുസ്മരണ സമ്മേളനവും നടക്കും. പാര്‍ട്ടി ജനറല്‍ സെക്രട്ടറി പി.ജെ ജയിംസ് ഉദ്ഘാടനം ചെയ്യും. കള്‍ച്ചറല്‍ ഫോറാ അഖിലേന്ത്യാ ജോ. സെക്രട്ടറി വേണുഗോപാലന്‍ കുനിയില്‍ അഭിവാദ്യങ്ങളര്‍പ്പിച്ച് സംസാരിക്കും.

യോഗത്തില്‍ ജില്ലാ സെക്രട്ടറി കെ വി പ്രകാശ് റിപ്പോര്‍ട്ട് അവതരിപ്പിച്ചു. ബിജി ലാലിച്ചന്‍, എം കെ ഷിബു, പി ടി പ്രേമാനന്ദ്, കെ സി മല്ലിക, കെ ആര്‍ അശോകന്‍, കെ ജി മനോഹരന്‍, പി എം ജോര്‍ജ്ജ് എന്നിവര്‍ പ്രസംഗിച്ചു.

Leave a Reply

Your email address will not be published. Required fields are marked *