കാലിക്കറ്റ് സിറ്റി ജനതവെല്‍ഫെയര്‍ സഹകരണസംഘം 10-ാം വാര്‍ഷികം ആഘോഷിച്ചു

Kozhikode

കോഴിക്കോട്: സഹകരണ മേഖലയില്‍ ജനങ്ങള്‍ നിക്ഷേപിക്കുന്ന ഓരോ നാണയത്തുട്ടും സ്വന്തം ഹൃദയം സൂക്ഷിക്കുന്ന പോലെ കാത്തു സൂക്ഷിക്കണമെന്ന് മുതിര്‍ന്ന സഹകാരിയും,കാരശ്ശേരി സര്‍വ്വീസ് സഹകരണ ബാങ്ക് ചെയര്‍മാനുമായ എന്‍.കെ അബ്ദുറഹിമാന്‍ പറഞ്ഞു. കാലിക്കറ്റ് സിറ്റി ജനതവെല്‍ഫെയര്‍ സഹകരണ സംഘത്തിന്റെ പത്താം വാര്‍ഷികാഘോഷം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

പത്ത് വര്‍ഷക്കാലം കോഴിക്കോട്ടെ ജനങ്ങളുടെ വിശ്വാസം നിലനിര്‍ത്തി, സഹകരണ മേഖലയ്ക്ക് അഭിമാനമായി കാലിക്കറ്റ് സിറ്റി ജനത വെല്‍ഫെയര്‍ സംഘത്തെ നയിച്ച ഭരണ സമിതിയെയും. ജീവനക്കാരെയും, പിന്തുണ നല്‍കിയ നാട്ടുകാരെയും അദ്ദേഹം അഭിനന്ദിച്ചു. ചടങ്ങില്‍ സംഘം പ്രസിഡണ്ട് കെ.വി.സലീം അധ്യക്ഷത വഹിച്ചു. സംഘം സെക്രട്ടറി വിഷ്ണു.എ റിപ്പോര്‍ട്ടവതരിപ്പിച്ചു. കോര്‍പ്പറേഷന്‍ പ്രതിപക്ഷ നേതാവ് കെ.സി.ശോഭിത, കൗണ്‍സിലര്‍മാരായ വരുണ്‍ ഭാസ്‌ക്കര്‍, രാജേഷ് എന്നിവര്‍ ആശംസകള്‍ നേര്‍ന്നു. അഡ്വ.എം.കെ.എ.സലീം(കായികം), കെ.വി.അലി അരങ്ങാടത്ത് (കലാ സാംസ്‌കാരികം), പ്രിയേഷ് കുമാര്‍.പി(സഹകരണം) എന്നിവരെ പുരസ്‌കാരം നല്‍കി ആദരിച്ചു. മുതിര്‍ന്ന സഹകാരികളെയും ചടങ്ങില്‍ ആദരിച്ചു. ആദരിച്ചവരെ സംഘം ഡയറക്ടര്‍ അഡ്വ.ബിന്ദുകൃഷ്ണ പരിചയപ്പെടുത്തി. സംഘം ഡയറക്ടര്‍ അഡ്വ.എ.വി.അന്‍വര്‍ സ്വാഗതവും, വൈസ് പ്രസിഡണ്ട് പി.കണ്‍മണി നന്ദിയും പറഞ്ഞു.