സി പി എം ചാലപ്പുറം ലിങ്ക് റോഡ് ബ്രാഞ്ച് സമ്മേളനം നടത്തി

Kozhikode

കോഴിക്കോട്: സി പി എം ചാലപ്പുറം ലോക്കലിലെ ലിങ്ക് റോഡ് ബ്രാഞ്ച് സമ്മേളനം പാർട്ടി ഏരിയ കമ്മിറ്റിയംഗം ശ്രീജ ഉദ്ഘാടനം ചെയ്തു. സമ്മേളനം രാമപ്രകാശിനെ സെക്രട്ടറിയായി തെരഞ്ഞെടുത്തു.

ലിങ്ക് റോഡിലെ ഇടവഴികളുടേയും റോഡുകളുടേയും ശോചനീയാവസ്ഥ പരിഹരിക്കാൻ വേണ്ട നടപടികൾ സ്വീകരിക്കണമെന്ന് സമ്മേളനം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു.