എം ജി എം മോറൽ ഹട്ട് ക്യാമ്പിന് വി എം കെ ബോട്ടാണിക്കൽ ഗാർഡനിൽ തുടക്കം

Kozhikode

കോഴിക്കോട്: എം. ജി.എം കൊടുവള്ളി വെസ്റ്റ് മണ്ഡലം സമിതി സംഘടിപ്പിക്കുന്ന ത്രിദിന മോറൽ ഹട്ട് അവധിക്കാല ക്യാമ്പിന് ആരാമ്പ്രം വി.എം.കെ ബോട്ടാണിക്കൽ ഗാർഡനിൽ തുടക്കമായി. വിദ്യാർത്ഥികളിൽ മൂല്യബോധവും വ്യക്തിത്വ വികാസവും ജീവിത നൈപുണികളും വളർത്തിയെടുക്കുക എന്ന ലക്ഷ്യത്തോടെ സംഘടിപ്പിച്ച ക്യാമ്പ് കൊടുവള്ളി ബ്ലോക്ക് പഞ്ചായത്ത് അംഗം സലീന സിദ്ധീഖലി ഉദ്ഘാടനം ചെയ്തു.

ഷക്കീല ആരാമ്പ്രം അധ്യക്ഷത വഹിച്ചു. പരിസ്ഥിതി പ്രവർത്തകൻ വി. മുഹമ്മദ് കോയ , യൂനുസ് നരിക്കുനി , പി. അസയിൻ സ്വലാഹി , ശുക്കൂർ കോണിക്കൽ , എൻ .പി. അബ്ദുൽ റഷീദ് , ഷഹന ലുഖ്മാൻ ,സഫിയ കോണിക്കൽ , റംസീന പുല്ലോറമ്മൽ , നിൽവ ഫാത്തിമ പ്രസംഗിച്ചു. ഒൻപത് സെഷനുകളിലായി വിവിധ പഠന -പ്രായോഗിക സെഷനുകൾ ഉൾക്കൊള്ളിച്ച ക്യാമ്പിൽ പ്രമുഖ ഫാക്കൽറ്റികൾ വിദ്യാർത്ഥിനികളുമായി സംവദിക്കും