എ ആർ എം സി ഐ വി എഫ്,ബിർള ഫെർട്ടിലിറ്റ്സ് ഐ വി എഫ് ഏറ്റെടുക്കുന്നു

Kozhikode

ന്യൂഡൽഹി: ബിർള ഫെർട്ടിലിറ്റി ആന്റ് ഐ.വി.എഫ് ദക്ഷിണേന്ത്യയിലെ പ്രശസ്തമായ എ ആർ എം സി ഐ വി എഫ് ഫെർട്ടിലിറ്റി ക്ലിനിക് ശൃംഖലയുടെ ഏറ്റെടുക്കുന്നു.
29 ബില്യൺ യു.എസ് ഡോളർ വരുമാനമുള്ള സി.കെ.ബിർള ഗ്രൂപ്പിന്റെ ഭാഗമായ ബിർള ഫെർട്ടിലിറ്റി ആന്റ് ഐ.വി.എഫ് 500 കോടിയിലധികം രൂപ മുടക്കിയാണ് അവരുടെ ക്ലിനിക്കുകളുടെ ശൃംഖല വ്യാപിക്കുന്നത്. നിലവിൽ 30 സെൻററുകൾ ഉള്ള സ്ഥാപനം കേരളം, കർണാടക, തമിഴ്‌നാട് എന്നി സംസ്ഥാനങ്ങളിലേക്ക് കൂടി സാന്നധ്യം ഉറപ്പിക്കുവാനുള്ള പദ്ധയുടെ ഭാഗമായാണ് ബിർള ഫെർട്ടിലിറ്റി & ഐ.വി.എഫ് ,ഏ ആർ. എം.സി ഏറ്റെടുക്കുന്നത്.

ഇതുവഴി രാജ്യത്തെ നിരവധി ദമ്പതികൾക്ക് അവരുടെ വന്ധ്യതാപ്രശ്നങ്ങൾ പരിഹരിക്കുന്നതിനായി ഈ രംഗ ത്തെ ഏറ്റവും വിദഗ്ധരും വിശ്വസനീയരുമായ ഡോക്ടർമാരുടെ സേവനം ഉടൻതന്നെ ലഭ്യമാവും.

അരനൂറ്റാണ്ടിലെറെക്കാലമായി രാജ്യത്തെ ജനങ്ങൾക്ക് ഉയർന്ന നിലവാരമുള്ള ആരോഗ്യ പരിരക്ഷ നൽകുന്ന സി.കെ ബിർള ഗ്രൂപ്പിന് ഇപ്പോൾതന്നെ കൊൽക്കത്ത, ജയ്പുർ, ഗുരുഗ്രാം, ഡൽഹി എന്നിവിടങ്ങളിൽ ഉയർന്ന സാങ്കേതികസംവിധാനങ്ങളും മികച്ച സൗകര്യങ്ങളുമുള്ള ആശുപത്രികളുണ്ട്. മൂന്ന് വർഷക്കാലംകൊണ്ടാണ് വന്ധ്യതാനിവാരണ ചികിത്സാരംഗത്ത് ഇന്ത്യയിലെ അതിവേഗം വളരുന്ന ഏറ്റവും വിശ്വസനീയമായ ‘ഫെർട്ടിലിറ്റി കെയർ ബ്രാൻഡായി ബിർള ഫെർട്ടിലിറ്റി & ഐ.വി.എഫ് ഉയർന്നത്.

വന്ധ്യതാ നിവാരണ രംഗത്ത് ഗവേഷണങ്ങൾ നടത്തുകയും അത്യാധുനിക സാങ്കേതികവിദ്യകൾ ഉപയോഗപ്പെടുത്തുകയും വഴി പ്രശസ്തിയാർജിച്ച ബിറ ഫെർട്ടിലിറ്റി ഗ്രൂപ്പ് ഈ രംഗത്ത് അന്തർദേശീയ നിലവാരത്തിലുള്ള ചികിത്സ സൗകര്യങ്ങളും വിജയ നിരക്കും ദമ്പതികളിലേക്കു എത്തിക്കുന്നതിൽ മുൻപന്തിയിലാണ്.

2009 ഇൽ രാജ്യത്തെ പ്രമുഖ വന്ധ്യതാ ചികിത്സ വിദഗ്ദനായ ഡോ കുഞ്ഞിമൊയ്ത‌ീന്റെ നേതൃത്വത്തിൽ ആരംഭിച്ച ARMC IVF വന്ധ്യതാ ചികിത്സ ശൃംഖല ദക്ഷിണേന്ത്യയിലെ ഏഴു വിവിധ നഗരങ്ങളിലായി ഇതിനോടകം തന്നെ അനവധി ദമ്പതികൾക്ക് കുഞ്ഞുങ്ങളുണ്ടാകുവാൻ കാരണമായിട്ടുണ്ട്. എല്ലാ ആധുനിക ചികിത്സാ സൗകര്യങ്ങളും ലഭ്യമായ ഈ കേന്ദ്രങ്ങളെല്ലാം തന്നെ ചികിത്സാ മികവിന്റെ കേന്ദ്രങ്ങളും ആണ്.
വന്ധ്യതാ നിവാരണ വിദഗ്‌ധരും ആൻഡ്രോളജിസ്റ്റുകളും കൗൺസിലർമാരും ചേർന്ന ഒരു മൾട്ടി-ഡിസിപ്ലിനറി സമീപനത്തിൽ തങ്ങൾ വിശ്വസിക്കുന്നുണ്ടെന്നും മികച്ച ചികിത്സ പ്രോത്സാഹിപ്പിക്കുന്നതിനും കാൻസർ രോഗികൾക്കുള്ള അണ്ഡാശയ കോശങ്ങൾ മരവിപ്പിക്കുന്നതുൾപ്പെടെയുള്ള വിവിധ വിഷയങ്ങളിൽ വിദഗ് ധരാരയവരരെ പങ്കാളികളാകുന്നതിൽ സമഗ്ര സമീപനമുണ്ടെന്നും ഏറ്റെടുക്കൽ പദ്ധതിയുടെ ഭാഗമായി നടന്ന ചടങ്ങിൽ സികെ ബിർള ഹെൽത്ത്കെയർ സ്ഥാപക അവന്തി ബിർള പറഞ്ഞു. ബിർള ഫെർട്ടിലിറ്റി & ഐ.വി.എഫ് നൽകുന്ന ‘ഓൾ ഹാർട്ട്, ഓൾ സയൻസ്’ എന്ന ആശയത്തിലൂടെ ഗർഭധാരണസംബന്ധിയായ ശാസ്ത്രത്തിന്റെ സമഗ്രമായ പരിചരണം ചികിത്സതേടുന്നവർക്ക് നൽകുക എന്നതാണ്.

ഈ പദ്ധതിയിലൂടെ പ്രത്യുത്പാദനവുമായി ബന്ധപ്പെട്ട ചികിത്സയിൽ ലോകത്തിലെ ഏറ്റവും വിശ്വസനീയവും പ്രശസ്തവുമായ സ്ഥാപനം കെട്ടിപ്പടുക്കുക എന്ന കാഴ്ചപ്പാടിലേക്ക് ബിർള ഫെർട്ടിലിറ്റി & ഐ.വി.എഫ് കൂടുതൽ അടുക്കുകയാണെന്ന് സി.കെ ബിർള ഹെൽത്ത്‌കെയർ വൈസ് ചെയർമാൻ അക്ഷത് സേത്ത് പറഞ്ഞു.

എ ആർ എം സി-ഐ വി എഫ് ഉം അതിന്റെ സ്ഥാപകനും മെഡിക്കൽ ഡയറക്ടറുമായ ഡോ. കെ.യു. കുഞ്ഞിമൊയ്തീൻ തെക്കേ ഇന്ത്യയിലെ രോഗികൾക്ക് ഏറ്റവും മികച്ച ചികിത്സാ സേവനം ചെയ്തിട്ടുണ്ടെന്നും ഈ പങ്കാളിത്തത്തിലൂടെ ഈ പ്രതിബദ്ധത ഉയർത്തിപ്പിടിക്കുന്നത് തുടരുമെന്നും അദ്ദേഹം പറഞ്ഞു.

വന്ധ്യതാ നിവാരണ ചികിത്സയുമായി ബന്ധപ്പെട്ട അന്തർദേശീയ മാനദണ്ഡങ്ങൾ പാലിക്കുന്ന വിപുലമായ ചികിത്സകൾ നൽകുന്നതിന് ബി.എഫ്.ഐയുടെ ആഗോള വൈദഗ്‌ധ്യം, അത്യാധുനിക ഉപകരണങ്ങൾ, മികച്ച വിജയ നിരക്ക് എന്നിവ പ്രയോജനപ്പെടുത്തുമെന്ന് ബിർള ഫെർട്ടിലിറ്റി & ഐ.വി.എഫ് ചീഫ് ബിസിനസ് ഓഫീസർ അഭിഷേക് അഗർവാൾ പറഞ്ഞു. ഐ.വി.എഫിന് പുറമെ പുരുഷ വന്ധ്യത ചികിത്സ, ലാപ്രോസ്കോപ്പിക് സേവനങ്ങൾ, ജനിതക സ്ക്രീനിംഗ്, രോഗനിർണ്ണയം, അണ്ഡ-ബീജ ദാതാക്കളുടെ സേവനങ്ങൾ എന്നിവയുൾപ്പെടെയുള്ള സമഗ്രമായ സേവനങ്ങൾ ലഭ്യമാകുമെന്നും അദ്ദേഹം പറഞ്ഞു.

ഏറ്റെടുക്കലിന് ശേഷവും ഈ കേന്ദ്രങ്ങളിലെ പ്രവർത്തനങ്ങൾക്ക് ഡോ. കെ.യു. കുഞ്ഞിമൊയ്തീനും സംഘവും ഉൾപ്പെടെ നിലവിലുള്ള എ.ആർ.എം.സി ടീം മേൽനോട്ടം വഹിക്കുമെന്നും ബന്ധപ്പെട്ടവർ അറിയിച്ചു.

ജീവിതശൈലിയിലെ മാറ്റങ്ങളും പരിസ്ഥിതി മലിനീകരണവും വിവാഹപ്രായത്തിൽ വന്ന മാറ്റങ്ങളും കാരണം 28 ദശലക്ഷത്തിലധികം ദമ്പതികൾ ഇന്ത്യയിൽ വന്ധ്യതയുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ നേരിടുന്നുണ്ടെങ്കിലും ഒരു ശതമാനത്തിൽ താഴെയുള്ളവർ മാത്രമാണ് ചികിത്സ തേടുന്നത്. ഈ സാഹചര്യത്തിൽ രാജ്യവ്യാപകമായി ഇതുസംബന്ധിച്ച ഉയർന്ന അവബോധവും മികച്ച ചികിത്സാ സൗകര്യങ്ങൾ തേടാനുള്ള സംവിധാനങ്ങളും സൃഷ്‌ടിക്കേണ്ടതുണെന്നും ഇവർ പറഞ്ഞു.

വാർത്ത സമ്മേളനത്തിൽ ഇടത് നിന്നും , ബിർള ഫെർലിറ്റി &ഐ വി എഫ് ചീഫ് ബിസിനസ് ഓഫീസർ അഭിഷേക് അഗർവാൾ, സി കെ ബിർള ഹെൽത്ത്‌ കെയർ വൈസ് ചെയർമാൻ അക്ഷത് സെത്, എ ആർ എം സി ഫൗണ്ടർ & മെഡിക്കൽ ഡയറക്ടർ ഡോ. കെ യു കുഞ്ഞിമൊയ്തീൻ എന്നിവർ പങ്കെടുത്തു.