വേനൽക്കാല ഊർജ സംരക്ഷണ കാമ്പയിൻ

Kozhikode

കോഴിക്കോട് : സംസ്ഥാന വൈദ്യുതി ബോർഡ്, എനർജി മാനേജ്മെൻ്റ് സെൻ്റർ – കേരള, ബ്യൂറോ ഓഫ് എനർജി എഫിഷ്യൻസി എന്നിവയുടെ നേതൃത്വത്തിൽ അത്താണിക്കൽ പ്രോഗ്രസീവ് ഗ്രന്ഥാലയുമായി സഹകരിച്ച് കാളാണ്ടിത്താഴം ദർശനം സാംസ്കാരികവേദി ഊർജ കിരൺ കാമ്പയിൻ സംഘടിപ്പിച്ചു.

പ്രോഗ്രസീവ് ഗ്രന്ഥശാലയിൽ നടന്ന വേനൽക്കാല ഊർജ സംരക്ഷണ പ്രചാരണം തോട്ടത്തിൽ രവീന്ദ്രൻ എം എൽ എ ഉദ്ഘാടനം ചെയ്തു. 72 ആം വാർഡ് കൗൺസിലർ എം കെ മഹേഷ് അധ്യക്ഷനായി. കോഴിക്കോട് താലൂക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടറി വി സുരേഷ് ബാബു, കെ എസ് ഇ ബി വെസ്റ്റ് ഹിൽ സബ്ഡിവിഷൻ അസിസ്റ്റൻ്റ് എക്സിക്യൂട്ടീവ് എഞ്ചിനീയർ രജനി പി.നായർ, നെസ്റ്റ് റസിഡൻസ് അസോസിയേഷൻ പ്രസിഡൻ്റ് അഡ്വ. കെ പി മോഹൻദാസ്, ലൈബ്രറി പ്രസിഡൻ്റ് കെ പവിത്രൻ, സെക്രട്ടറി ഐ ദിനേശൻ എന്നിവർ പ്രസംഗിച്ചു.

‘ആഗോളതാപന കാലത്ത് ഊർജപ്രതിസന്ധി, എങ്ങനെ പ്രതിരോധിക്കാം’ എന്ന വിഷയത്തിൽ വടകര നോർത്ത് ഇലക്ട്രിക്കൽ സെക്ഷൻ അസിസ്റ്റൻ്റ് എഞ്ചിനീയർ ഡി ദ്വിപിൻദാസ് മുഖ്യപ്രഭാഷണം നടത്തി. മുൻ കോർപ്പറേഷൻ കൗൺസിലർ ആശാ ശശാങ്കൻ, എ ഡി എസ് ചെയർപേഴ്സൺ ടി സജിത എന്നിവർ ചർച്ചയിൽ പങ്കെടുത്തു. കോർപ്പറേഷൻ നോർത്ത് സി ഡി എസ് മെമ്പർ പി ആർ ഷിജു സ്വാഗതവും ദർശനം പരിസ്ഥിതി വേദി കൺവീനർ പി ബാബു ദാസ് നന്ദിയും പറഞ്ഞു. ചിത്രം : വേനൽക്കാല ഊർജ സംരക്ഷണ കാമ്പയിൻ അത്താണിക്കൽ പ്രോഗ്രസീവ് ഗ്രന്ഥശാലയിൽ തോട്ടത്തിൽ രവീന്ദ്രൻ എം എൽ എ ഉദ്ഘാടനം ചെയ്യുന്നു.