പടിഞ്ഞാറത്തറ: ടൗണിലെ ഓവുചാലുകള്‍ എത്രയും വേഗം വൃത്തിയാക്കണമെന്ന് കേരള പ്രദേശ് തൃണമൂല്‍ കോണ്‍ഗ്രസ് വയനാട് ജില്ലാ പ്രസിഡന്റ് ജോമോന് വളത്തറ ആവശ്യപ്പെട്ടു. ടൗണിലെ ഓവുചാലുകളെല്ലാം മാലിന്യം നിറഞ്ഞ് വെള്ളം ഒഴുകി പോകാനാവാത്ത അവസ്ഥയിലാണ്. മാലിന്യങ്ങള്‍ കെട്ടി കിടക്കുന്നതിനാല്‍ കൊതുകള്‍ വളരുകയും ടൗണില്‍ ദുര്‍ഗന്ധം പരക്കുകയും ചെയ്യുന്നുണ്ട്. ഇത് കാല്‍നടയാത്രക്കാര്‍ക്കും നഗരത്തിലെ കച്ചവടകാര്‍ക്കും പ്രയാസം സൃഷ്ടിക്കുകയാണ്.
പത്ത് വര്‍ഷങ്ങള്‍ക്ക് മുമ്പ് നിര്‍മ്മിച്ച ട്രൈനേജ് ഇതുവരെയും വൃത്തിയാക്കാന്‍ പഞ്ചായത്ത് അതികൃതര്‍ തയ്യാറായിട്ടില്ല. മഴക്കാലം അടുത്ത സാഹചര്യത്തില്‍ ഓടകള്‍ വൃത്തിയാക്കാന്‍ വൈകന്നത് പ്രയാസത്തിനിടയാക്കും. പ്രശ്നത്തിന് ശാശ്വത പരിഹാരം പഞ്ചായത്ത് അധികൃതര്‍ എത്രയും പെട്ടെന്ന് കാണണമെന്നും ജോമോന് വളത്തറ ആവശ്യപ്പെട്ടു.